---
title: "ട്രെയിനിനുള്ളില്‍ നിന്നും പുറത്തേക്ക് വീഴാന്‍ പോയ യുവതിയെ അതി  സാഹസികമായി രക്ഷപെടുത്തി പോലീസുകാരന്‍ കടിയങ്ങാട് സ്വദേശി ഷംസീര്‍ "
english_title: "A young woman who went to fall out of the train  Policeman Shamseer, a native of Kadiyangad, was rescued in a daring manner "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/183358/a-young-woman-who-went-to-fall-out-of-the-train-policeman-shamseer-a-native-of-kadiyangad-was-rescued-in-a-daring-manner"
published_at: "2024-02-10T10:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c7046732ad4_train.png"
keywords: []
---

# ട്രെയിനിനുള്ളില്‍ നിന്നും പുറത്തേക്ക് വീഴാന്‍ പോയ യുവതിയെ അതി  സാഹസികമായി രക്ഷപെടുത്തി പോലീസുകാരന്‍ കടിയങ്ങാട് സ്വദേശി ഷംസീര്‍ 

> **Lead Summary:** **കോഴിക്കോട്:** ട്രെയിനിനുള്ളില്‍ നിന്നും പുറത്തേക്ക് വീഴാന്‍ പോയ യുവതിയെ അതി സാഹസികമായി രക്ഷപെടുത്തി കേരള പോലീസ് ഉദ്യോഗസ്ഥന്‍.

## Article Content

**കോഴിക്കോട്:** ട്രെയിനിനുള്ളില്‍ നിന്നും പുറത്തേക്ക് വീഴാന്‍ പോയ യുവതിയെ അതി സാഹസികമായി രക്ഷപെടുത്തി കേരള പോലീസ് ഉദ്യോഗസ്ഥന്‍.

കോയമ്പത്തൂരിലെക്ക് കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവര്‍ കോഴിക്കോട് ഇറങ്ങുകയും പെട്ടെന്ന് ട്രെയിന്‍ എടുക്കുമ്പോള്‍ ഓടിക്കയറാന്‍ ശ്രമിക്കുമ്പോള്‍ പുറത്തേക്ക് വീഴും എന്ന അവസ്ഥയില്‍ ഉള്ള സ്ത്രീയെ ഏകദേശം 50 മീറ്ററോളം താങ്ങിപ്പിടിച്ചു അതി സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു .

ട്രെയിനില്‍ ഉള്ള സ്ത്രീയുടെ മകന്‍ ചങ്ങല വലിച്ചു ട്രെയിന്‍ നിര്‍ത്തുകയും ചെയ്തു.കോഴിക്കോട് റെയില്‍വേ പോലീസ് സ്റ്റേഷന്‍ ജീവനക്കാരന്‍ ആയ ഷംസീറിന്റെ അവസരോചിതമായ ഇടപെടല്‍ കൊണ്ട് ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു. റയില്‍വേ അധികൃതരും , സഹപ്രവര്‍ത്തകരും ,അവിടെയുള്ള തൊഴിലാളികളും യാത്രക്കാരും സംഭവ സ്ഥലത്തു വെച്ചു തന്നെ ഷംസീര്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ പ്രവര്‍ത്തിയെ അഭിനന്ദിച്ചു. കടിയങ്ങാട് ചാലുപറമ്പില്‍ കുഞ്ഞമ്മദ്-ഫാത്തിമ ദമ്പതികളുടെ മകന്‍ ആണ് ഷംസീര്‍. ഭാര്യ ആദില.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/183358/a-young-woman-who-went-to-fall-out-of-the-train-policeman-shamseer-a-native-of-kadiyangad-was-rescued-in-a-daring-manner)