---
title: "അതിജീവനം 2021 സപ്തദിന ക്യാമ്പിന് തുടക്കമായി"
english_title: "Survival marks the start of a 2021 seven-day camp"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18337/survival-marks-the-start-of-a-2021-seven-day-camp"
published_at: "2021-12-29T23:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cc9f2ed01de_vvvv - Copy (3) - Copy.JPG"
keywords: []
---

# അതിജീവനം 2021 സപ്തദിന ക്യാമ്പിന് തുടക്കമായി

> **Lead Summary:** ** പേരാമ്പ്ര: **കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം എന്‍എസ്എസ് സപ്തദിന ക്യാമ്പ് കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. ബിന്ദു ഉദ്ഘാടനം ചെയ്തു.

## Article Content

** പേരാമ്പ്ര: **കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം എന്‍എസ്എസ് സപ്തദിന ക്യാമ്പ് കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. ബിന്ദു ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡണ്ട് ടി.കെ അനില്‍ അദ്ധ്യക്ഷനായി.  മാനേജര്‍ ബി. ബിശ്വജിത്ത് മുഖ്യാതിഥിയായിരുന്നു.

ചടങ്ങില്‍ നീറ്റ് പരീക്ഷയില്‍ AlR- 100-ാംറാങ്ക് സംസ്ഥാന തലത്തില്‍ 6-ാംറാങ്ക് കരസ്ഥമാക്കിയ മുന്‍ എന്‍എസ്എസ് വളണ്ടിയര്‍ പി. നിമിഷ ആദരിച്ചു. എം.പി ഉനൈസ്, വി.കെ ബാബു ആശംസ അര്‍പ്പിച്ചു സംസാരിച്ചു.

പ്രിന്‍സിപ്പല്‍ പി.കെ ഷിബിത സ്വാഗതവും പ്രോഗ്രാം ഓഫീസര്‍ പി.കെ ഷിംന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18337/survival-marks-the-start-of-a-2021-seven-day-camp)