---
title: "വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മകതയെ ആവിഷ്‌കരികരിക്കാന്‍   വിദ്യാഭ്യാസത്തിന് കഴിയണം നിജേഷ്  അരവിന്ദ് പറഞ്ഞു"
english_title: "To express the creativity of students   Nijesh Aravind said that he should be able to get an education"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/183468/to-express-the-creativity-of-students-nijesh-aravind-said-that-he-should-be-able-to-get-an-education"
published_at: "2024-02-10T18:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c771924ba52_rse.png"
keywords: []
---

# വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മകതയെ ആവിഷ്‌കരികരിക്കാന്‍   വിദ്യാഭ്യാസത്തിന് കഴിയണം നിജേഷ്  അരവിന്ദ് പറഞ്ഞു

> **Lead Summary:** **പേരാമ്പ്ര:** സ്‌കൂള്‍ കലോത്സവങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മക കഴിവുകള്‍ കണ്ടെത്താനുള്ള വേദികള്‍ ആകാറുണ്ടെങ്കിലും അവ പരിപോക്ഷിപ്പിച്ച്തു ടര്‍ന്നുകൊണ്ടുപോകാന്‍ ആവിശ്യമായ ഇടപെടല്‍ വിദ്യാഭ്യാസ മേഖലയില്‍ നിലവില്ലാ എന്നത് വിദ്യാഭ്യാസആസൂത്രകള്‍ ഗൗരവമായി എടുക്കണമെന്ന് സംസ്‌കാര സാഹിതി ജില്ലാ ചെയര്‍മാന്‍ നിജേഷ് അരവിന്ദ് ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര:** സ്‌കൂള്‍ കലോത്സവങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മക കഴിവുകള്‍ കണ്ടെത്താനുള്ള വേദികള്‍ ആകാറുണ്ടെങ്കിലും അവ പരിപോക്ഷിപ്പിച്ച്തു ടര്‍ന്നുകൊണ്ടുപോകാന്‍ ആവിശ്യമായ ഇടപെടല്‍ വിദ്യാഭ്യാസ മേഖലയില്‍ നിലവില്ലാ എന്നത് വിദ്യാഭ്യാസആസൂത്രകള്‍ ഗൗരവമായി എടുക്കണമെന്ന് സംസ്‌കാര സാഹിതി ജില്ലാ ചെയര്‍മാന്‍ നിജേഷ് അരവിന്ദ് ആവശ്യപ്പെട്ടു.

സര്‍ഗാത്മക കൗമാരങ്ങള്‍ വിശ്വമാനവരായി മാറുമെന്നും ലഹരി ഉള്‍പ്പെടെയുള്ള മുഴുവന്‍ സാമൂഹ്യ തിന്‍മകള്‍ക്കെതിരായുമുള്ള ഏറ്റവും നല്ല മാര്‍ഗമായി ഇത് ഉപയോഗിക്കണമെന്നും ഇന്ദിരാ ഗാന്ധി കള്‍ച്ചറല്‍ സെന്റര്‍ ചങ്ങരോത്ത് സംഘടിപ്പിച്ച പ്രതിഭാസംഗമം ഉദ് ഘാടനം ചെയ്ത് സംസാരിക്കാവേ അദ്ദേഹം ആവശ്യപ്പെട്ടു.

ചങ്ങരോത്ത് പഞ്ചായത്തിലെ മുഴുവന്‍ സ്‌കൂള്‍ , അംഗന്‍വാടി കലോത്സവ വിജയികളെയും ചടങ്ങില്‍ ആദരിച്ചു. ഗാന്ധി ജീവിതവും ദര്‍ശനവും എന്ന പേരില്‍ ക്വിസ് മത്സരവും പ്രതിഭാ നിര്‍ണ്ണയ മത്സരവും സംഘടിപ്പിച്ചു. ഇന്ദിരാ ഗാന്ധി കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് സി.എച്ച്. സനൂപ് അധ്യക്ഷം വഹിച്ചു .

കെ.വി. രാഘവന്‍ മാസ്റ്റര്‍, എന്‍.പി. വിജയന്‍, ഹരീന്ദ്രന്‍ വാഴയില്‍, എന്‍. ചന്ദ്രന്‍ മാസ്റ്റര്‍, എന്‍. എസ്. നിധീഷ്, മുല്ലപ്പള്ളി അശോകന്‍ , പി.കെ. കൃഷ്ണദാസ്, അരുണ്‍ പെരുമന , സരിത്ത് സി. കെ, മാളിക്കണ്ടി അഷറഫ് , സി.എം. പ്രജീഷ്, എന്‍.കെ. അനൂപ്, ശ്രീജിത്ത് പാലേരി, എം. സുധ, എന്‍.കെ. രാജീവന്‍, ശ്രീലേഷ് കുളിര്‍മ , എന്‍.കെ. രാജീവന്‍, പുനത്തില്‍ മുനീര്‍, ഹസ്ബില്‍ ഒ , എന്നിവര്‍ പ്രസംഗിച്ചു. വി.കെ. രമേശന്‍ മാസ്റ്റര്‍ ക്വിസ് മത്സരങ്ങള്‍ക്ക് നേതൃത്വംവഹിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/183468/to-express-the-creativity-of-students-nijesh-aravind-said-that-he-should-be-able-to-get-an-education)