---
title: "കൂത്താളിയില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Free Mega Medical Camp Organized In Koothali"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/183478/free-mega-medical-camp-organized-in-koothali"
published_at: "2024-02-10T18:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c7782d0546a_green.png"
keywords: []
---

# കൂത്താളിയില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **കോഴിക്കോട്:** സേവാ ഭാരതി കൂത്താളി ഉള്ള്യേരി മലബാര്‍ മെഡിക്കല്‍ കോളെജിന്റെ സഹകരണത്തോടെ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**കോഴിക്കോട്:** സേവാ ഭാരതി കൂത്താളി ഉള്ള്യേരി മലബാര്‍ മെഡിക്കല്‍ കോളെജിന്റെ സഹകരണത്തോടെ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

ജനറല്‍ മെഡിസിന്‍, നേത്രരോഗം, വൃക്കരോഗം, ത്വക്ക് രോഗം തുടങ്ങിയ വിഭാഗങ്ങളിലാണ് പ്രധാനമായും രോഗികളെ പരിശോധിച്ചത്. കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ നടന്ന ക്യാമ്പില്‍ നൂറില്‍പരം രോഗികള്‍ ചികിത്സ തേടി.

ക്യാമ്പ് പേരാമ്പ്ര താലൂക്ക് ആശുപത്രി അസിസ്റ്റന്റ് സര്‍ജന്‍ ഡോ. സി.കെ. വിനോദ് ഉദ്ഘാടനം ചെയ്തു.

സേവാഭാരതി പ്രസിഡന്റ് ശ്രീജ സജീവന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍.എം. ഷാജീവ് സ്വാഗതം പറഞ്ഞ ചടങ്ങിന് ജോയിന്റ് സെക്രട്ടറി സി.പി. ബിജു നന്ദിയും പറഞ്ഞു. ക്യാമ്പിന് മലബാര്‍ മെഡിക്കല്‍ കോളെജിലെ ഡോക്ടര്‍മാരായ അഖില്‍, ശ്വേത, ആന്‍, മേഘ്ന എന്നിവര്‍ നേതൃത്വംനല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/183478/free-mega-medical-camp-organized-in-koothali)