---
title: "രാഷ്ട്രീയനേട്ടം ഉണ്ടെങ്കില്‍ മാത്രമേ സഹായിക്കൂ എന്ന നിലപാടാണ് കേന്ദ്രസര്‍ക്കാറിന്റെത്  "
english_title: "The central government is of the view that it will help only if there is political gain.  "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/183483/the-central-government-is-of-the-view-that-it-will-help-only-if-there-is-political-gain"
published_at: "2024-02-10T19:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c77abc9419f_kkkkkkkkkkkkkkk.jpg"
keywords: []
---

# രാഷ്ട്രീയനേട്ടം ഉണ്ടെങ്കില്‍ മാത്രമേ സഹായിക്കൂ എന്ന നിലപാടാണ് കേന്ദ്രസര്‍ക്കാറിന്റെത്  

> **Lead Summary:** **കോഴിക്കോട്:** രാഷ്ട്രീയം നേട്ടം ഉണ്ടെങ്കില്‍ മാത്രമേ സംസ്ഥാനങ്ങളെ സഹായിക്കൂ എന്ന നിലപാടാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റേത്.

## Article Content

**കോഴിക്കോട്:** രാഷ്ട്രീയം നേട്ടം ഉണ്ടെങ്കില്‍ മാത്രമേ സംസ്ഥാനങ്ങളെ സഹായിക്കൂ എന്ന നിലപാടാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റേത്.

ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എയിംസ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ അനുവദിച്ചപ്പോള്‍ കേരളത്തില്‍ 100 ഏക്കര്‍ സ്ഥലവും അതിനു വേണ്ട എല്ലാ സൗകര്യങ്ങളും ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ട് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണി എംപി കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടും ഒരെണ്ണം പോലും അനുവദിച്ചില്ല.

ബാലുശ്ശേരി നിയോജക മണ്ഡലത്തിലും ഇതിന് ആവശ്യമുള്ള സ്ഥലം ലഭ്യമാണ്. ബിജെപിക്ക് രാഷ്ട്രീയനേട്ടം ഉണ്ടാകും എന്ന സംസ്ഥാനങ്ങള്‍ക്ക് മാത്രമേ ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ അനുവദിക്കൂ എന്ന നിലപാടാണ്.മറ്റു സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ അനുവര്‍ത്തിച്ചു പോരുന്നത്. കേരള യൂത്ത് ഫ്രണ്ട് എം കായണ്ണമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മതേതര ഇന്ത്യ സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇടി സനീഷ്.

യൂത്ത് ഫ്രണ്ട് മണ്ഡലം പ്രസിഡണ്ട് ബിനീഷ് അധ്യക്ഷവഹിച്ചു. കേരള കോണ്‍ഗ്രസ് എം മണ്ഡലം പ്രസിഡണ്ട് എന്‍ പി ഗോപി മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം സെക്രട്ടറി കെ കെ സന്തോഷ്, യൂത്ത് ഫ്രണ്ട് ബാലുശ്ശേരി നിയോജകമണ്ഡലം സെക്രട്ടറി രഞ്ജിത്ത്, പ്രദീപന്‍, ഇ ടി ജിന്‍സ് , കെ.എ.സ്.സി ജില്ലാ പ്രസിഡണ്ട് എന്‍ നവ്യ എന്നിവര്‍പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/183483/the-central-government-is-of-the-view-that-it-will-help-only-if-there-is-political-gain)