---
title: "കനാലുകള്‍ തുറന്നില്ല; കാര്‍ഷികമേഖലകരിഞ്ഞുണങ്ങുന്നു ഉടന്‍ പരിഹാരം ഉണ്ടാകണമെന്ന് യൂസഫ് പള്ളിയത്ത്"
english_title: "The canals were not opened; Agriculture sector is shrinking Yusuf Palliyath Demands Immediate Solution"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/183525/the-canals-were-not-opened-agriculture-sector-is-shrinking-yusuf-palliyath-demands-immediate-solution"
published_at: "2024-02-10T21:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c79efa8794e_llllllllllllllllllllllllllllllll.png"
keywords: []
---

# കനാലുകള്‍ തുറന്നില്ല; കാര്‍ഷികമേഖലകരിഞ്ഞുണങ്ങുന്നു ഉടന്‍ പരിഹാരം ഉണ്ടാകണമെന്ന് യൂസഫ് പള്ളിയത്ത്

> **Lead Summary:** **വേളം**: കനാലുകള്‍ വഴി ജലവിതരണം ആരംഭിക്കാത്തതിനാല്‍ കാര്‍ഷികമേഖല കരിഞ്ഞുണങ്ങുന്നു.

## Article Content

**വേളം**: കനാലുകള്‍ വഴി ജലവിതരണം ആരംഭിക്കാത്തതിനാല്‍ കാര്‍ഷികമേഖല കരിഞ്ഞുണങ്ങുന്നു.

വേളം പഞ്ചായത്തിലെ കൃഷിയിടങ്ങള്‍ മിക്കതും കരിഞ്ഞുണങ്ങുമ്പോഴും കനാലുകള്‍ വഴിയുള്ള ജലസേചനം ആരംഭിക്കാത്തത് പ്രതിഷേധങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ അപ്രതീക്ഷിതമായുണ്ടായ കനത്ത മഴയിലും കാറ്റിലും പകുതിയിലധികം കാര്‍ഷികവിളകള്‍ നശിച്ചത് കര്‍ഷകരുടെ ജീവിതം പ്രതിസന്ധിയിലാക്കിയിരുന്നു.

വേളം ഗ്രാമ പഞ്ചായത്തിലെ പെരുവയല്‍, കുറിച്ചകം, ചെറിയാണ്ടിത്താഴ, പാവുള്ളാട്ട് വയല്‍ തുടങ്ങിയ പാടശേഖരങ്ങളില്‍ വിളയിറക്കിയ നെല്‍ കര്‍ഷകര്‍ക്ക് വെള്ളമില്ലാത്തതിനാല്‍ കള പറിക്കാനും , വളം ഇടാനും കഴിയാത്ത അവസ്ഥയിലാണിപ്പോള്‍. നെല്ല് കതിരണിയുന്ന ഈ കാലയളവില്‍ ആവശ്യത്തിന് വെള്ളം ലഭിച്ചിട്ടില്ലെങ്കില്‍ ഹെക്ടര്‍ കണക്കിന് നെല്‍കൃഷിയാണ് നശിച്ചു പോകാനിടയാവുക.

കുറ്റ്യാടി ജലസേചന പദ്ധതിക്കു കീഴിലുള്ള വേളം ഭാഗത്തേക്കുള്ള കൈകനാല്‍ ശുചീകരിച്ച് എത്രയും പെട്ടെന്ന് തുറന്ന് തരണമെന്ന് എ ഡി സി മെമ്പരും കേരള കോണ്‍ഗ്രസ് ജില്ല സെക്കട്ടറിയുമായ യൂസഫ് പള്ളിയത്ത് അധികൃതരോട്ആവിശ്യപ്പെട്ടു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/183525/the-canals-were-not-opened-agriculture-sector-is-shrinking-yusuf-palliyath-demands-immediate-solution)