---
title: "പാലേരി വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം കാര്‍ പോസ്റ്റില്‍ ഇടിച്ച് വൈദ്യുതി മുടങ്ങി"
english_title: "A car collided with a post near the Higher Secondary School north of Paleri, causing a power outage"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18361/a-car-collided-with-a-post-near-the-higher-secondary-school-north-of-paleri-causing-a-power-outage"
published_at: "2021-12-30T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cd3bc8002c5_0000 WATERMARK.jpg"
keywords: []
---

# പാലേരി വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം കാര്‍ പോസ്റ്റില്‍ ഇടിച്ച് വൈദ്യുതി മുടങ്ങി

> **Lead Summary:**  **പേരാമ്പ്ര: **കാര്‍ ഇടിച്ച് ഇലക്ട്രിക് പോസ്റ്റ് തകര്‍ന്ന് വൈദ്യുതി മുടങ്ങി. പാലേരി വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്താണ് അപകടം നടന്നത്.

## Article Content

 **പേരാമ്പ്ര: **കാര്‍ ഇടിച്ച് ഇലക്ട്രിക് പോസ്റ്റ് തകര്‍ന്ന് വൈദ്യുതി മുടങ്ങി. പാലേരി വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്താണ് അപകടം നടന്നത്.

കുറ്റ്യാടി പേരാമ്പ്ര സംസ്ഥാന പാതയില്‍ ഇന്ന് പുലര്‍ച്ചെ 4.30 ഓടെയാണ് കാര്‍ പോസ്റ്റില്‍ ഇടിച്ചത്. ഡ്രൈവര്‍ ഉറങ്ങിപോയതാണെന്ന് കരുതുന്നു. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല.

വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനടുത്തുള്ള ബസ്‌റ്റോപ്പിനോട് ചേര്‍ന്നുള്ള ഹൈ ടെന്‍ഷന്‍ ലൈന്‍ പോസ്റ്റിലാണ് കാര്‍ ഇടിച്ചത്. ഈ വഴിയുള്ള വൈദ്യുതി നിലച്ചിരിക്കുകയാണ്. മരുതോങ്കരയില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18361/a-car-collided-with-a-post-near-the-higher-secondary-school-north-of-paleri-causing-a-power-outage)