---
title: "യോഗ പ്രകൃതി ചികിത്സ ആശുപത്രിയുടെ ലോഗോ പ്രകാശനം ചെയ്തു"
english_title: "Yoga Naturopathy Treatment Hospital's The logo has been released"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/183627/yoga-naturopathy-treatment-hospitals-the-logo-has-been-released"
published_at: "2024-02-11T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c867cd20691_card.png"
keywords: []
---

# യോഗ പ്രകൃതി ചികിത്സ ആശുപത്രിയുടെ ലോഗോ പ്രകാശനം ചെയ്തു

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്രയില്‍ കല്പത്തൂര്‍ വായനശാലക്ക് സമീപം പ്രകൃതി ചികിത്സ, ഫിസിയോതെറാപ്പി,യോഗ തുടങ്ങിയ ചികിത്സാ രീതികള്‍ സമഞ്ജസമായി സമ്മേളിപ്പിച്ച് ഫെബ്രുവരി അവസാനവാരം ഉദ്ഘാടനം ചെയ്യാനിരിക്കുന്ന ' പ്രകൃതിക വസതി 'ആശുപത്രിയുടെ ലോഗോ പ്രകാശനം ബഹുമാനപ്പെട്ട കേരള വന്യജീവി വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വ്വഹിച്ചു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്രയില്‍ കല്പത്തൂര്‍ വായനശാലക്ക് സമീപം പ്രകൃതി ചികിത്സ, ഫിസിയോതെറാപ്പി,യോഗ തുടങ്ങിയ ചികിത്സാ രീതികള്‍ സമഞ്ജസമായി സമ്മേളിപ്പിച്ച് ഫെബ്രുവരി അവസാനവാരം ഉദ്ഘാടനം ചെയ്യാനിരിക്കുന്ന ' പ്രകൃതിക വസതി 'ആശുപത്രിയുടെ ലോഗോ പ്രകാശനം ബഹുമാനപ്പെട്ട കേരള വന്യജീവി വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വ്വഹിച്ചു.

പ്രകൃതി ചികിത്സ പദ്ധതിയനുസരിച്ച് രോഗികള്‍ക്ക് താമസിച്ച് ചികിത്സ നല്‍കാനുതകും വിധത്തില്‍ ശാരിരിക മാനസികോല്ലാസം ലഭ്യമാകുന്ന പ്രകൃതി മനോഹരമായ സ്ഥലത്താണ് ആശുപത്രി സജ്ജീകരിച്ചിരിക്കുന്നത്.

ജീവിതശൈലി രോഗങ്ങള്‍,വിട്ടുമാറാതെ കാലപ്പഴക്കം വന്ന ശാരീരിക വേദനകള്‍, മാനസിക പിരിമുറുക്കങ്ങള്‍,പാനിക് ഡിസോര്‍ഡറുകള്‍ തുടങ്ങി എല്ലാ തരം രോഗങ്ങള്‍ക്കും ശാശ്വത പരിഹാരം പ്രദാനം ചെയ്യാന്‍ കഴിയുന്ന പ്രകൃതി ചികിത്സയിലെ ആധുനിക രീതികളാണ് ഇവിടെ അവലംബിക്കുന്നത്.

ലോഗോ പ്രകാശന ചടങ്ങില്‍ പ്രകൃതി ചികിത്സ രംഗത്തെ പ്രമുഖര്‍ക്കൊപ്പം ആശുപ്രതി ഡയരക്ടര്‍മാരായ ഡോ. അനു ചന്ദ്, ഡോ. മൗന എന്നിവരുംപങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/183627/yoga-naturopathy-treatment-hospitals-the-logo-has-been-released)