---
title: "പേരാമ്പ്ര ബ്ലോക്ക്തല വോളിബോള്‍ ബ്രദേഴ്‌സ് ആവള ജേതാക്കളായി"
english_title: "Perambra Block Level Volleyball Brothers became the winners"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18372/perambra-block-level-volleyball-brothers-became-the-winners"
published_at: "2021-12-30T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cd4d2401d41_0000 WATERMARK.jpg"
keywords: []
---

# പേരാമ്പ്ര ബ്ലോക്ക്തല വോളിബോള്‍ ബ്രദേഴ്‌സ് ആവള ജേതാക്കളായി

> **Lead Summary:**  **പേരാമ്പ്ര:** പേരാമ്പ്ര ബ്ലോക്ക്തല വോളി ബോള്‍ മത്സരത്തില്‍ ബ്രദേഴ്‌സ് ആവള ജേതാക്കളായി. ആവള ബ്രദേഴ്‌സ് കലാസമിതി നെഹ്റു യുവ കേന്ദ്ര കോഴിക്കോടിന്റെ സഹകരണത്തോടെയാണ് ബ്ലോക്ക്തല വോളിബോള്‍ മത്സരം സംഘടിപ്പിച്ചത്.

## Article Content

 **പേരാമ്പ്ര:** പേരാമ്പ്ര ബ്ലോക്ക്തല വോളി ബോള്‍ മത്സരത്തില്‍ ബ്രദേഴ്‌സ് ആവള ജേതാക്കളായി. ആവള ബ്രദേഴ്‌സ് കലാസമിതി നെഹ്റു യുവ കേന്ദ്ര കോഴിക്കോടിന്റെ സഹകരണത്തോടെയാണ് ബ്ലോക്ക്തല വോളിബോള്‍ മത്സരം സംഘടിപ്പിച്ചത്.

ഫൈനല്‍ മത്സരത്തില്‍ എല്‍ബ പുറ്റാടിനേയാണ് ബ്രദേഴ്‌സ് പരാജയപെടുത്തിയത്. മത്സരം പഞ്ചയാത്ത് വൈസ് പ്രസിഡന്റ് വി.പി. പ്രവിത ഉദ്ഘാടനം ചെയ്തു. കലാസമിതി വൈസ് പ്രസിഡന്റ് ഷാനവാസ് കൈവേലി അധ്യക്ഷത വഹിച്ചു.

ചെറുവണ്ണൂര്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി. മോനിഷ സമ്മാനദാനം നിര്‍വഹിച്ചു. സെക്രട്ടറി വി.കെ. നൗഷാദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ കായിക വിഭാഗം കണ്‍വീനര്‍ വി.സി. പ്രജിത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18372/perambra-block-level-volleyball-brothers-became-the-winners)