---
title: "കേരള സ്റ്റേറ്റ് ടൈലേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ സമ്മേളനം "
english_title: "Kerala State Tailors Association Kozhikode District Conference"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/183765/kerala-state-tailors-association-kozhikode-district-conference"
published_at: "2024-02-11T22:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c901c1a440d_ATTACH_NEWS.jpg"
keywords: []
---

# കേരള സ്റ്റേറ്റ് ടൈലേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ സമ്മേളനം 

> **Lead Summary:** കേരള സ്റ്റേറ്റ് ടൈലേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ സമ്മേളനം ഫെബ്രുവരി പതിനൊന്നാം തീയതി ഞായറാഴ്ച രാവിലെ 10 മണിക്ക് ചന്ദ്രന്‍ നായര്‍ ചാമക്കുന്ന് വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്നു .

## Article Content

കേരള സ്റ്റേറ്റ് ടൈലേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ സമ്മേളനം ഫെബ്രുവരി പതിനൊന്നാം തീയതി ഞായറാഴ്ച രാവിലെ 10 മണിക്ക് ചന്ദ്രന്‍ നായര്‍ ചാമക്കുന്ന് വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്നു .

ശ്രീമതി ഷീജ ശശി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് അശോകന്‍ കെ അധ്യവഹിച്ചു. ശ്രീനിവാസന്‍ പട്ടേരി സ്വാഗതം പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ സുരേഷ് കുമാര്‍ കൊല്ലം,പി യു ശങ്കരന്‍ കാസര്‍ഗോഡ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. എം പി കുഞ്ഞി കണ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ബാബു കാപ്പുമ്മല്‍,രാജു മരുതോങ്കര, മഹേഷ് കുറ്റ്യാടി,ഖദീജ കൂത്താളി രതി നടുവത്തൂര്‍ എന്നിവര്‍ സംസാരിച്ചു.

തയ്യല്‍ തൊഴിലാളികള്‍ക്ക് 5000 രൂപ പെന്‍ഷന്‍ അനുവദിക്കുക ,തയ്യല്‍ തൊഴിലാളികളുടെ ആണ്‍കുട്ടികള്‍ക്കും വിവാഹദിന സഹായം അനുവദിക്കുക, ക്ഷേമനിധി പെന്‍ഷന്‍ കാലതാമസം ഇല്ലാതെ വിതരണം ചെയ്യുക എന്നെ ആവശ്യങ്ങള്‍ സര്‍ക്കാരിന്റെ മുന്നോട്ട് വച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/183765/kerala-state-tailors-association-kozhikode-district-conference)