---
title: "കെ പി എസ് ടി എ നേതൃത്വത്തില്‍ എല്‍ എസ് എസ് പരിശീലന ക്ലാസ് "
english_title: "LSS training class conducted by KPSTA"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/183862/lss-training-class-conducted-by-kpsta"
published_at: "2024-02-12T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c9c39b9f36d_ATTACH_NEWS.jpg"
keywords: []
---

# കെ പി എസ് ടി എ നേതൃത്വത്തില്‍ എല്‍ എസ് എസ് പരിശീലന ക്ലാസ് 

> **Lead Summary:** പേരാമ്പ്ര : കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ - കെ പി എസ് ടി എ നേതൃത്വത്തില്‍ ഏകദിന എല്‍എസ്എസ് പരിശീലന ക്ലാസ് 'വിജയഭേരി 2024' സംഘടിപ്പിച്ചു.

## Article Content

പേരാമ്പ്ര : കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ - കെ പി എസ് ടി എ നേതൃത്വത്തില്‍ ഏകദിന എല്‍എസ്എസ് പരിശീലന ക്ലാസ് 'വിജയഭേരി 2024' സംഘടിപ്പിച്ചു.

ഫെബ്രുവരി 28ന് നടക്കുന്ന എല്‍എസ്എസ് പരീക്ഷയ്ക്ക് മുന്‍പായി ഫെബ്രുവരി 24ന് സംസ്ഥാന വ്യാപകമായി കെപിഎസ്ടിഎ നേതൃത്വത്തില്‍ എല്‍ എസ് എസ് മാതൃകാ പരീക്ഷയും നടക്കും. ചങ്ങരോത്ത് പഞ്ചായത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി ചങ്ങരോത്ത് എംയുപി സ്‌കൂളില്‍ നടന്ന പരിശീലന ക്ലാസ് ഉപജില്ലാ പ്രസിഡന്റ് ജി.കെ. വരുണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.

ഉപജില്ലാ സെക്രട്ടറി ടി.വി. രാഹുല്‍, ബ്രാഞ്ച് പ്രസിഡണ്ട് അചനിത് ശ്രീ രാകേഷ്, സെക്രട്ടറി വിജേഷ് ചാത്തോത്ത്, എസ.് സുനന്ദ് എന്നിവര്‍ സംസാരിച്ചു. മദനീഷ് മേപ്പയൂര്‍ ക്ലാസിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/183862/lss-training-class-conducted-by-kpsta)