---
title: "കൂത്താളി പഞ്ചായത്തിലെ തെരഞ്ഞെടുത്ത കര്‍ഷകരേയും കര്‍ഷക തൊഴിലാളികളേയും ആദരിച്ചു"
english_title: "Selected farmers and agricultural laborers of Koothali Panchayath were honored"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18406/selected-farmers-and-agricultural-laborers-of-koothali-panchayath-were-honored"
published_at: "2021-12-30T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cd780346ab2_0000 WATERMARK.jpg"
keywords: []
---

# കൂത്താളി പഞ്ചായത്തിലെ തെരഞ്ഞെടുത്ത കര്‍ഷകരേയും കര്‍ഷക തൊഴിലാളികളേയും ആദരിച്ചു

> **Lead Summary:**  **പേരാമ്പ്ര:** കൂത്താളി പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്നും കൃഷിഭവന്‍മുഖേന തെരഞ്ഞെടുത്ത കര്‍ഷകരേയും കര്‍ഷക തൊഴിലാളികളേയും ആദരിച്ചു. കൂത്താളി പഞ്ചായത്ത് അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ മൂരുകുത്തിയില്‍ വെച്ചാണ് ആദരിക്കല്‍ ചടങ്ങ് നടന്നത്.

## Article Content

 **പേരാമ്പ്ര:** കൂത്താളി പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്നും കൃഷിഭവന്‍മുഖേന തെരഞ്ഞെടുത്ത കര്‍ഷകരേയും കര്‍ഷക തൊഴിലാളികളേയും ആദരിച്ചു. കൂത്താളി പഞ്ചായത്ത് അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ മൂരുകുത്തിയില്‍ വെച്ചാണ് ആദരിക്കല്‍ ചടങ്ങ് നടന്നത്.

കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിന്ദു ഉല്‍ഘാടനം നിര്‍വ്വഹിച്ചു. പ്രസിഡന്റ് എം. നാരായണന്‍ അധ്യക്ഷത വഹിച്ചു. വി.പി. ബിന്ദു, എന്‍.എം. രാജീവ്, മീനാക്ഷി പുത്തന്‍പുരയില്‍, വേണുനായര്‍, ഗോപാലക്യഷ്ണന്‍ തോട്ടത്തില്‍, തോട്ടത്തില്‍ ദാമോദരന്‍, സി.കെ. ബാലന്‍, കെ.ടി. കുഞ്ഞമ്മദ്, അമ്മാളു എന്നീ കര്‍ഷകരേയും,കര്‍ഷക തൊഴിലാളികളായും ആദരിച്ചു.

പഞ്ചായത്ത് അംഗങ്ങളായ കെ.വി. രാഗിത, ശ്രീവിലാസ് ബിനോയ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ മോഹന്‍ദാസ് ഓണിയില്‍, ജമാല്‍, ടി.വി. മാധവിയമ്മ, കെ.കെ. ചെക്കോട്ടി, എന്‍.കെ. രാഘവന്‍, ടി.പി. ചന്ദ്രന്‍, കൂത്താളി സഹകരണ ബാങ്ക് പ്രസിഡന്റ് എന്‍.കെ. വിജയന്‍, ക്രെഡിറ്റ് സൊസൈററി പ്രസിഡന്റ് പി.എം. രാഘവന്‍, പി. മോഹനന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

സെക്രട്ടറി സി.കെ. ഭാസ്‌കരന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ വൈസ് പ്രസിഡന്റ് റഫീഖ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18406/selected-farmers-and-agricultural-laborers-of-koothali-panchayath-were-honored)