---
title: "ചക്കിട്ടപാറയില്‍ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു "
english_title: "An evening of protest was organized at Chakkitapara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18413/an-evening-of-protest-was-organized-at-chakkitapara"
published_at: "2021-12-30T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cd7f741a431_0000 WATERMARK.jpg"
keywords: []
---

# ചക്കിട്ടപാറയില്‍ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു 

> **Lead Summary:**  **ചക്കിട്ടപാറ**: ചക്കിട്ടപാറയില്‍ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. രാജ്യത്തെ സഹകരണ മേഖലയെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയാണ് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചത്. 

## Article Content

 **ചക്കിട്ടപാറ**: ചക്കിട്ടപാറയില്‍ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. രാജ്യത്തെ സഹകരണ മേഖലയെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയാണ് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചത്. 

കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ചക്കിട്ടപാറ യൂണിറ്റ് കമ്മിറ്റിയാണ് പരിപാടി നടത്തിയത്. റിസര്‍വ് ബാങ്ക്, ആദായ നികുതി വകുപ്പ്, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടങ്ങി വിവിധ ഭരണ ഘടനാ സ്ഥാപനങ്ങളെ ഉപയോഗിച്ച് സഹകാരികളില്‍ ആശങ്കയുണ്ടാക്കുന്ന നയമാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.

യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.കെ. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.വി. വിപിന്‍ദാസ് അധ്യക്ഷത വഹിച്ചു. ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍, പി.പി. രഘുനാഥ്, പി.സി. സുരാജന്‍, കെ. ഹനീഫ, ഇ.കെ. അനീഷ്, റിജു രാഘവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18413/an-evening-of-protest-was-organized-at-chakkitapara)