---
title: "വിദ്യാര്‍ത്ഥികളില്‍ പടരുന്ന നിരാശ ബോധം സമൂഹം നേരിടുന്ന വെല്ലുവിളി"
english_title: "The growing sense of despair among students is a challenge faced by society"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/184148/the-growing-sense-of-despair-among-students-is-a-challenge-faced-by-society"
published_at: "2024-02-13T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cb2175ad9ab_blue.png"
keywords: []
---

# വിദ്യാര്‍ത്ഥികളില്‍ പടരുന്ന നിരാശ ബോധം സമൂഹം നേരിടുന്ന വെല്ലുവിളി

> **Lead Summary:** **കോഴിക്കോട്:** കുട്ടികളില്‍ പടരുന്ന നിരാശ ബോധവും പുതു തലമുറയില്‍ കണ്ടുവരുന്ന ആത്മഹത്യാ പ്രവണതയും സമൂഹം നേരിടുന്ന വെല്ലുവിളിയാണെന്ന് കെ. മുരളീധരന്‍ എം പി പ്രസ്താവിച്ചു.

## Article Content

**കോഴിക്കോട്:** കുട്ടികളില്‍ പടരുന്ന നിരാശ ബോധവും പുതു തലമുറയില്‍ കണ്ടുവരുന്ന ആത്മഹത്യാ പ്രവണതയും സമൂഹം നേരിടുന്ന വെല്ലുവിളിയാണെന്ന് കെ. മുരളീധരന്‍ എം പി പ്രസ്താവിച്ചു.

നിസാര കാര്യങ്ങളില്‍ ഉണ്ടാകുന്ന മനസിക പിരിമുറക്കവും പരിധിക്കപ്പുറം ഉണ്ടാകുന്ന സമ്മര്‍ദ്ദങ്ങളും വിദ്യാര്‍ത്ഥികളെ തെറ്റിന്റെ വഴിയിലേക്ക് നയിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. കൂത്താളി എ യു പി സ്‌കൂളിന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന നൂറാം വാര്‍ഷിക ആഘോഷങ്ങള്‍ ശതമുദ്ര'24 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ ബിന്ദു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. പി ബാബു മുഖ്യാഥിതി ആയിരുന്നു. ഹെഡ്മാസ്റ്റര്‍ പി ആദര്‍ശ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ശതമുദ്ര'24 സ്മരണികയുടെ കവര്‍ പേജ് പ്രകാശനം കെ മുരളീധരന്‍ എം പി

ടി.വി മുരളിക്ക് നല്‍കി നിര്‍വ്വഹിച്ചു. വിവിധ മത്സര വിജയികളെ ചടങ്ങില്‍ ആദരിച്ചു. പി ടി എ പ്രസിഡന്റ് ശ്രീവിലാസ് വിനോയ്, സ്റ്റാഫ് സെക്രട്ടറി ആര്‍.കെ മുനീര്‍, കെ. എം ഉണ്ണികൃഷ്ണന്‍,നിജേഷ് നിഷാനിലയം, ഐശ്വര്യ നാരായണന്‍, ഗോകുല്‍ ദാസ്,ശശി കിഴക്കന്‍ പേരാമ്പ്ര, പി.വിനോദന്‍, കെ.സൂസി, അര്‍ജുന്‍ സാരംഗി, ആനന്ദ് ലാല്‍ സംസാരിച്ചു.

കാലത്ത് നടന്ന 'ഓര്‍മ്മക്കൂട്ട്' പൂര്‍വ്വ അധ്യാപക-വിദ്യാര്‍ത്ഥി സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ബിന്ദു ഉദ്ഘാടനം ചെയ്തു.പൂര്‍വ്വവിദ്യാര്‍ത്ഥി കൂട്ടായ്മചെയര്‍മാന്‍ ഇ.ടി സത്യന്‍ അധ്യക്ഷത വഹിച്ചു. സ്‌കൂളിലെ പൂര്‍വ്വാധ്യാപിക- അധ്യാപകര്‍ക്ക് ഗുരുവന്ദനവും ആദരവും നല്‍കി. സംഗമത്തില്‍ പങ്കെടുത്ത എന്‍പത്തിയാറ് വയസ്സ് പ്രായമുള്ള പൂര്‍വ്വവിദ്യാര്‍ത്ഥി കെ പി രാമനെ ചടങ്ങില്‍ പൊന്നാട അണിയിച്ച് ആദരിച്ചു.

പൂര്‍വ്വ വിദ്യാര്‍ത്ഥി ആയിരുന്ന മുന്‍ മന്ത്രി കൂടിയായ അഡ്വ. പി ശങ്കരന്റെ സ്മരണയ്ക്കായി സ്‌കൂള്‍ ലൈബ്രറിക്ക് നല്‍കിയ പുസ്തകങ്ങള്‍ അദേഹത്തിന്റെ ഭാര്യ സുധാശങ്കരന്‍ ഹെഡ്മാസ്റ്റര്‍ക്ക് കൈമാറി. പ്രശസ്ത കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ് ഡോ:ഗിരീഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍ കെ രാഗിത, ശ്രീവിലാസ് വിനോയ്, ടി.വി മുരളി,നിജേഷ് നിഷാനിലയം, പി.ടി സുനില്‍കുമാര്‍, അഡ്വ. കെ.എന്‍ ജയകുമാര്‍, സി ഹരി, വി.കെ ബാബു, കെ.എന്‍ അജോയ്കുമാര്‍, ടി.വി ശ്രീധരന്‍, പി. സോമനാഥന്‍, ഇ.വി ശങ്കരന്‍, പി.കെ കാമാക്ഷികുട്ടിയമ്മ, ലീലാമ്മ, ഷീജ നാരായണന്‍, പി.കെ സബീന സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/184148/the-growing-sense-of-despair-among-students-is-a-challenge-faced-by-society)