---
title: "പൂവ്വാലോറകുന്നില്‍ പുത്തരി ഉത്സവം  "
english_title: "Puthari Festival at Poovalorakunnu  "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/184154/puthari-festival-at-poovalorakunnu"
published_at: "2024-02-13T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cb24747a14d_pink.png"
keywords: []
---

# പൂവ്വാലോറകുന്നില്‍ പുത്തരി ഉത്സവം  

> **Lead Summary:** **ആവള:** ചെറുവണ്ണൂര്‍ കക്കറമുക്ക് പൂവ്വാലോറകുന്ന് ശ്രീഭഗവതിക്ഷേത്രത്തില്‍ പുത്തരിഉത്സവം നടന്നു. 

## Article Content

**ആവള:** ചെറുവണ്ണൂര്‍ കക്കറമുക്ക് പൂവ്വാലോറകുന്ന് ശ്രീഭഗവതിക്ഷേത്രത്തില്‍ പുത്തരിഉത്സവം നടന്നു. 

മകരകൊയ്ത്തിനു ശേഷം പുന്നെല്ലിന്‍ അരി പുത്തന്‍ കലങ്ങളില്‍ വേവിച്ച്കുലദേവതയ്ക്ക് സമര്‍പ്പിക്കുന്ന കലം കരിയ്ക്കല്‍ ചടങ്ങോടെ ഈ വര്‍ഷത്തെക്ഷേത്ര മഹോത്സവത്തിന് തുടക്കം കുറിച്ചു.

ക്ഷേത്രചടങ്ങുകള്‍ക്ക് തന്ത്രി എന്‍.എം. തെയ്യന്‍, സി.എം രാഘവന്‍ എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു. ഉത്സവാ ഘോഷ കമ്മറ്റി ഭാരവാഹികളായ കെ.വിജീഷ് സെക്രട്ടറി സി.എം.വിജീഷ് പ്രസിഡണ്ട്  സരോജിനി രാജന്‍, സി.എം.ചന്ദ്രിക. ,പി.എം സവിന.,സി.എം.രാജീവന്‍, സി.എം. ഹനീഷന്‍, വിപിഷാവിജിനീഷ്. സി.എം.സാവിത്രി. നളിനിസുരേന്ദ്രന്‍.കെ.കെ. നാരായണി രഗിന്‍ ലാല്‍ , സി.എം കുഞ്ഞിക്കണ്ണന്‍, അക്ഷയ് ജെ കുമാര്‍ ക്ഷേത്രകമ്മറ്റി പ്രസിഡണ്ട് സി.എം.സന്തോഷന്‍ സെക്രട്ടറി ബൈജു ആവള എന്നിവര്‍ നേതൃത്വം നല്കി .ക്ഷേത്രോത്സവം മാര്‍ച്ച് 12,13 ,14 തിയ്യതികളില്‍നടക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/184154/puthari-festival-at-poovalorakunnu)