---
title: "അഴിമതിയിലാക്കിയുള്ള ജനദ്രോഹ പദ്ധതിയായ കെ റെയിലില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണം; മോന്‍സ് ജോസഫ് "
english_title: "Kerala Congress Merger Conference organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18420/kerala-congress-merger-conference-organized"
published_at: "2021-12-30T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cd86592ed21_kk.jpg"
keywords: []
---

# അഴിമതിയിലാക്കിയുള്ള ജനദ്രോഹ പദ്ധതിയായ കെ റെയിലില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണം; മോന്‍സ് ജോസഫ് 

> **Lead Summary:** **കോഴിക്കോട്: **കേരളാ കോണ്‍ഗ്രസ് ലയന സമ്മേളനം സംഘടിപ്പിച്ചു. കോഴിക്കോട് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങ് കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് ചെയര്‍മാനും പ്രതിപക്ഷ ചീഫ് വിപ്പുമായ മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി വൈസ് ചെയര്‍മാന്‍ വി.സി ചാണ്ടി അധ്യക്ഷനായി.

## Article Content

**കോഴിക്കോട്: **കേരളാ കോണ്‍ഗ്രസ് ലയന സമ്മേളനം സംഘടിപ്പിച്ചു. കോഴിക്കോട് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങ് കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് ചെയര്‍മാനും പ്രതിപക്ഷ ചീഫ് വിപ്പുമായ മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി വൈസ് ചെയര്‍മാന്‍ വി.സി ചാണ്ടി അധ്യക്ഷനായി.

അഴിമതിയിലാക്കിയുള്ള ജനദ്രോഹ പദ്ധതിയായ കെ റെയിലില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു. മലയോര കര്‍ഷകരെ ദോഷകരമായി ബാധിക്കുന്ന കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ നിന്നും ജനവാസമേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കി അന്തിമവിജ്ഞാപനം ഇറക്കണമെന്നും അദ്ദേഹം അവശ്യപ്പെട്ടു.

വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും രാജി വെച്ച് വന്ന അബ്രഹാം കുഴിമ്പില്‍, എം.പി ആന്റണി, ജെയിംസ് വളാശ്ശേരി, മനോജ് ചാലില്‍, എന്നിവര്‍ സഹപ്രവര്‍ത്തകരോടൊപ്പം പി. ജെ ജോസഫ് നേതൃത്വം നല്‍കുന്ന കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ലയിച്ചു.സംസ്ഥാന ഉന്നതാധികാര സമിതി അംഗം അപു ജോണ്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തി.

സംസ്ഥാന സെക്രട്ടറി പ്രൊഫ: ഗ്രേസന്മ മാത്യു, അബ്രഹാം കുഴുമ്പില്‍, എം.പി ആന്റണി, ബെന്നി വളശ്ശേരി, മനോജ് കോടേരിച്ചാല്‍,ജില്ലാ ഭാരവാഹികളായ ബെന്നി മാത്യു,എ ടി രാജു,ടജോര്‍ജ് മങ്ങാട്ടില്‍,രാജീവ് തോമസ്,ടി പി ചന്ദ്രന്‍,ടി. മനോജ് കുമാര്‍,ടി.വി. ഗംഗാധരന്‍ അലവിക്കുട്ടി ചേളാരി, എടത്തില്‍ ബാലകൃഷ്ണന്‍, സി.പി അസീസ് എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18420/kerala-congress-merger-conference-organized)