---
title: "വ്യാപാരി-വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ച സംസ്ഥാന വ്യാപക കടയടപ്പ് സമരം പൂര്‍ണ്ണം "
english_title: "The state-wide shop closure strike announced by the Traders-Industrial Coordinating Committee is complete"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/184217/the-state-wide-shop-closure-strike-announced-by-the-traders-industrial-coordinating-committee-is-complete"
published_at: "2024-02-13T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cb5f3a26e81_1_harthal.JPG"
keywords: []
---

# വ്യാപാരി-വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ച സംസ്ഥാന വ്യാപക കടയടപ്പ് സമരം പൂര്‍ണ്ണം 

> **Lead Summary:** **പേരാമ്പ്ര: **കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക കടയടപ്പ് സമരം പൂര്‍ണ്ണം. വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞ് കിടന്നു.

## Article Content

**പേരാമ്പ്ര: **കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക കടയടപ്പ് സമരം പൂര്‍ണ്ണം. വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞ് കിടന്നു.

വര്‍ധിപ്പിച്ച ട്രേഡ് ലൈസന്‍സ്, ലീഗല്‍ മെട്രോളജി ഫീസുകള്‍ പിന്‍വലിക്കുക, അശാസ്ത്രീയമായ പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരില്‍ വ്യാപാരികളെ വേട്ടയാടുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കടയടപ്പ് സമരം.

വ്യാപാരികള്‍ ഇന്ന് സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധ മാർച്ച് നടക്കുന്ന പശ്ചാത്തലത്തിൽ തിരുവനന്തപുരം നഗരത്തിലെ ഹോട്ടലുകളെ സമരത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

 സമരത്തിൽ നിന്ന് കേരള വ്യാപാരി-വ്യവസായി ഏകോപന സമിതിയിലെ ഒരു വിഭാഗം വിട്ട് നിൽക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/184217/the-state-wide-shop-closure-strike-announced-by-the-traders-industrial-coordinating-committee-is-complete)