---
title: "രക്തസാക്ഷി അനുസ്മരണവും മുന്‍ യൂത്ത് കോണ്‍ഗ്രസ്     മണ്ഡലം പ്രസിഡന്റ് മാര്‍ക്കുള്ള ആദരവും നടത്തി"
english_title: "Martyrs' Memorial and Former Youth Congress     Tributes were also paid to the mandalam presidents."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/184240/martyrs-memorial-and-former-youth-congress-tributes-were-also-paid-to-the-mandalam-presidents"
published_at: "2024-02-13T19:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cb6f1a36a56_wwwwwwwwwwwwwwwwwwwwwwww.png"
keywords: []
---

# രക്തസാക്ഷി അനുസ്മരണവും മുന്‍ യൂത്ത് കോണ്‍ഗ്രസ്     മണ്ഡലം പ്രസിഡന്റ് മാര്‍ക്കുള്ള ആദരവും നടത്തി

> **Lead Summary:** **ചെറുവണ്ണൂര്‍ :** യൂത്ത് കോണ്‍ഗ്രസ് ചെറുവണ്ണൂര്‍ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഷുഹൈബ് -കൃപേഷ് -ശരത്ത്‌ലാല്‍ രക്തസാക്ഷി അനുസ്മരണവും മുന്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മാര്‍ക്കുള്ള ആദരവും ചെറുവണ്ണൂര്‍ കോണ്‍ഗ്രസ് ഭവനില്‍ വെച്ചു നടത്തി.

## Article Content

**ചെറുവണ്ണൂര്‍ :** യൂത്ത് കോണ്‍ഗ്രസ് ചെറുവണ്ണൂര്‍ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഷുഹൈബ് -കൃപേഷ് -ശരത്ത്‌ലാല്‍ രക്തസാക്ഷി അനുസ്മരണവും മുന്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മാര്‍ക്കുള്ള ആദരവും ചെറുവണ്ണൂര്‍ കോണ്‍ഗ്രസ് ഭവനില്‍ വെച്ചു നടത്തി.

യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ രാഗേഷ് ഉത്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി അഖില്‍ ഹരികൃഷ്ണന്‍ അധ്യക്ഷന്‍ ആയി. ഡി സി സി മെമ്പര്‍ വി ബി രാജേഷ് മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ഫൈസല്‍ പാല്ലിശേരി സ്വാഗതം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജെസ്മിന കെ കെ, യൂത്ത് കോണ്‍ഗ്രസ് പേരാമ്പ്ര നിയോജകമണ്ഡലം പ്രസിഡന്റ് സായൂജ് അമ്പലക്കണ്ടി,ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ എ കെ ഉമ്മര്‍ ,ഈ കെ സമീര്‍ , യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് കിഷോര്‍ കാന്ത് മഹിളാകോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് നളിനി നെല്ലൂര്‍,ബാലകൃഷ്ണന്‍.എ,ദാമോദരന്‍.വി,ടിഎം ബാലന്‍, സുഷമ ,പ്രവിത എന്നിവര്‍ ആശംസകള്‍ അറിയിച്ചു. അബ്ദുല്‍ പി.കെ റൗഫ് നന്ദി പ്രകാശനംനടത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/184240/martyrs-memorial-and-former-youth-congress-tributes-were-also-paid-to-the-mandalam-presidents)