---
title: "എളമാരന്‍കുളങ്ങര ഭഗവതി ക്ഷേത്രം ഉത്സവാഘോഷങ്ങള്‍ക്ക് കൊടിയേറി "
english_title: "The Elamarankulangara Bhagavathy Temple was ablaze with festive celebrations"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/184250/the-elamarankulangara-bhagavathy-temple-was-ablaze-with-festive-celebrations"
published_at: "2024-02-13T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cb7276b6537_1_kody.JPG"
keywords: []
---

# എളമാരന്‍കുളങ്ങര ഭഗവതി ക്ഷേത്രം ഉത്സവാഘോഷങ്ങള്‍ക്ക് കൊടിയേറി 

> **Lead Summary:** **പേരാമ്പ്ര: **എളമാരന്‍കുളങ്ങര ഭഗവതി ക്ഷേത്രം ഉത്സവാഘോഷങ്ങള്‍ക്ക് കൊടിയേറി. ഫെബ്രുവരി 12 ന് കലവറ നിറയ്ക്കല്‍ ഘോഷയാത്രയ്ക്ക് ശേഷം ഫെബ്രുവരി 13 ന് കൊടിയേറ്റം നടന്നു.

## Article Content

**പേരാമ്പ്ര: **എളമാരന്‍കുളങ്ങര ഭഗവതി ക്ഷേത്രം ഉത്സവാഘോഷങ്ങള്‍ക്ക് കൊടിയേറി. ഫെബ്രുവരി 12 ന് കലവറ നിറയ്ക്കല്‍ ഘോഷയാത്രയ്ക്ക് ശേഷം ഫെബ്രുവരി 13 ന് കൊടിയേറ്റം നടന്നു.

പാരമ്പര്യ ട്രസ്റ്റി എ.കെ. കരുണാകരന്‍ ഉത്സവാഘോഷത്തിന് തുടക്കം കുറിച്ചു കൊണ്ട് തണ്ടാന്‍ കണ്ണോത്തര മോഹനന് കൊടി കൈമാറി.

ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ ചന്ദ്രശേഖരന്‍ നാഗത്ത്, ലാല്‍, ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികളായ പി.സി. സുരേന്ദ്രനാഥ്, മാണിക്കോത്ത് ശ്രീജിത്ത്, സി.ടി. ബാലന്‍ നായര്‍, സി.പി. അപ്പുക്കുട്ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/184250/the-elamarankulangara-bhagavathy-temple-was-ablaze-with-festive-celebrations)