---
title: "ജോഡോ സൗഹൃദ സംഘം വാര്‍ഷികാഘോഷം "
english_title: "Jodo Friendship Group Anniversary Celebration at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/184472/jodo-friendship-group-anniversary-celebration-at-perambra"
published_at: "2024-02-14T16:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cc97ca65220_1_jodo.jpg"
keywords: []
---

# ജോഡോ സൗഹൃദ സംഘം വാര്‍ഷികാഘോഷം 

> **Lead Summary:** **പേരാമ്പ്ര : **ജോഡോ സൗഹൃദ സംഘം കന്നാട്ടി ഒന്നാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. വാര്‍ഷികാഘോഷ പരിപാടികള്‍ കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ജോഡോ പ്രസിഡന്റ് പി.കെ. ലിജൂ അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര : **ജോഡോ സൗഹൃദ സംഘം കന്നാട്ടി ഒന്നാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. വാര്‍ഷികാഘോഷ പരിപാടികള്‍ കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ജോഡോ പ്രസിഡന്റ് പി.കെ. ലിജൂ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി എം.കെ. മനോജ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങില്‍ മുതിര്‍ന്ന പൗരന്മാരെ ആദരിച്ചു. കവിയും ഗാനരചയിതാവുമായ രമേശ് കാവില്‍ മുഖ്യപ്രഭാഷണം നടത്തി.

പ്രകാശന്‍ കന്നാട്ടി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഗിരീഷ് താമരശ്ശേരി, വി.പി. ഇബ്രാഹിം, കെ.കെ. വിനോദന്‍, അഖില മരിയാട്ട്, റോജി ജോസഫ്, സന്തോഷ് കോശി, ഇ.സി. മിനി തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/184472/jodo-friendship-group-anniversary-celebration-at-perambra)