---
title: "സി.പി.എം ഉം ബി.ജെപിയും തമ്മില്‍ അവിഹിത കൂട്ടുകെട്ട്"
english_title: "Unlawful alliance between CPM and BJP"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/184533/unlawful-alliance-between-cpm-and-bjp"
published_at: "2024-02-14T20:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cccea21d689_perambra.png"
keywords: []
---

# സി.പി.എം ഉം ബി.ജെപിയും തമ്മില്‍ അവിഹിത കൂട്ടുകെട്ട്

> **Lead Summary:** **പേരാമ്പ്ര: **പാര്‍ലിമെന്റ് തെരഞ്ഞെടുപ്പ് ആസന്നമായഘട്ടത്തില്‍ സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ളഅന്തര്‍ധാര ആര്‍ക്കും നിഷേധിക്കാനാവാത്ത വിധം ശക്തി പ്രാപിച്ചിരിക്കയാണെന്നും ഈ അവിഹിത കൂട്ടുകെട്ടിലൂടെ ജനവിധി അട്ടിമറിക്കാനാവില്ലെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് മാസ്റ്റര്‍ പറഞ്ഞു.

## Article Content

**പേരാമ്പ്ര: **പാര്‍ലിമെന്റ് തെരഞ്ഞെടുപ്പ് ആസന്നമായഘട്ടത്തില്‍ സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ളഅന്തര്‍ധാര ആര്‍ക്കും നിഷേധിക്കാനാവാത്ത വിധം ശക്തി പ്രാപിച്ചിരിക്കയാണെന്നും ഈ അവിഹിത കൂട്ടുകെട്ടിലൂടെ ജനവിധി അട്ടിമറിക്കാനാവില്ലെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് മാസ്റ്റര്‍ പറഞ്ഞു.

പേരാമ്പ്ര പഞ്ചായത്ത് മുസ് ലിംലീഗ് സംഘടിപ്പിച്ച നേതൃ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ഇ.ഷാഹി മാസ്റ്റര്‍ അധ്യക്ഷനായി. സംഘ്പരിവാറുമായി സി.പി.എം സന്ധി ചെയ്തതിന്റെ ഒട്ടു വളരെഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്.

ലാവലിന്‍ കേസ് 38-ാം തവണ മാറ്റിവെച്ചത്അന്തര്‍ധാരയുടെ പരിണിത ഫലമാണ്.ലീഗ്ഉയര്‍ത്തിപ്പിടിച്ചമതനിരപേക്ഷ രാഷ്ട്രീയം ശക്തമായിമുന്നോട്ടു കൊണ്ടുപോകുമെന്നും റസാഖ് മാസ്റ്റര്‍ പറഞ്ഞു.ജില്ലാ ജനറല്‍ സെക്രട്ടരി ടി.ടി.ഇമായില്‍സമാപന സമ്മേളനം ഉല്‍ഘാനം ചെയ്തു.

അബൂട്ടി മാസ്റ്റര്‍ ശിവപുരം, കെ. സി ബിഷര്‍ ക്ലാസ് എടുത്തു. സി.പി എ. അസിസ്,ആര്‍.കെ മുനീര്‍ടി .കെ.എ, ലത്തീഫ്, എം.കെ.സി കുട്ട്യാലി , പുതുക്കുടി അബ്ദുറഹിമാന്‍, ടി.പി മുഹമ്മദ്,കിളിയമ്മല്‍ കുഞ്ഞബ്ദുളള, സി.പി. ഹമീദ്, വാ ളാഞ്ഞി ഇബ്രാഹിം ,സി.മൊയ്ദു, .പി.വി നജീര്‍, റഷീദ്പാണ്ടിക്കോട്, .എം.പി സിറാജ് മാസ്റ്റര്‍,കെ.സി മുഹമ്മദ്, ടി.കെ. നഹാസ്, സി.കെ. ഹാഫിസ്, മൊയ്തു വീര്‍ക്കണ്ടി,നിയാസ് കക്കാട്, എന്‍.കെ സല്‍മ,സക്കീന ഗഫൂര്‍, സവാദ് കല്ലോട്, പി.കെ റഹീം , സലീന ഷമീര്‍ , പ്രസംഗിച്ചു. ഇ.ഷമീര്‍, ആര്‍.എം. നിഷാദ്, കൂളിക്കണ്ടി കരിം, സഈദ് അയനിക്കല്‍, എ.കെ. ലത്തീഫ്, കെ.കെ കുഞ്ഞമ്മത്, ചര്‍ച്ചക്ക് നേതൃത്വം നല്‍കി ജനറല്‍ സെക്രട്ടറി കെ.പി റസാഖ് സ്വാഗവുംട്രഷറര്‍ ആര്‍.കെ. മുഹമ്മദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/184533/unlawful-alliance-between-cpm-and-bjp)