---
title: "സര്‍ക്കാര്‍ പ്രാദേശിക സര്‍ക്കാരുകളെ ഇല്ലാതാക്കുന്നു "
english_title: "Government abolishes local governments"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/184545/government-abolishes-local-governments"
published_at: "2024-02-14T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ccd43857815_one.jpg"
keywords: []
---

# സര്‍ക്കാര്‍ പ്രാദേശിക സര്‍ക്കാരുകളെ ഇല്ലാതാക്കുന്നു 

> **Lead Summary:** **കോഴിക്കോട് :** എല്‍ ഡി എഫ് സര്‍ക്കാര്‍ കേരളത്തിലെ ത്രിതല പഞ്ചായത്തുകളെ തകര്‍ക്കുകയാണ് ചെയ്യുന്നത് ബഡ്ജറ്റില്‍ വകയിരുത്തിയ പദ്ധതിവിഹിതം സര്‍ക്കാര്‍ നല്‍കുന്നില്ല, സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കേ മൂന്നാം ഗഡു സര്‍ക്കാര്‍ നല്‍കിയിട്ടില്ല എന്നും ഡിസിസി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത് പറഞ്ഞു.

## Article Content

**കോഴിക്കോട് :** എല്‍ ഡി എഫ് സര്‍ക്കാര്‍ കേരളത്തിലെ ത്രിതല പഞ്ചായത്തുകളെ തകര്‍ക്കുകയാണ് ചെയ്യുന്നത് ബഡ്ജറ്റില്‍ വകയിരുത്തിയ പദ്ധതിവിഹിതം സര്‍ക്കാര്‍ നല്‍കുന്നില്ല, സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കേ മൂന്നാം ഗഡു സര്‍ക്കാര്‍ നല്‍കിയിട്ടില്ല എന്നും ഡിസിസി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത് പറഞ്ഞു.

കൂത്താളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൂത്താളി പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ ധര്‍ണ്ണാ സമരം നടത്തി സമരം DCC ജന:സെക്രട്ടറി മുനീര്‍ എരവത്ത് ഉല്‍ഘാടനം ചെയ്യ്്തു. മണ്ഡലം പ്രസിഡന്റ് ഷിജു പുല്ല്യോട്ട് അദ്ധ്യക്ഷനായിരുന്നു.

സര്‍ക്കാര്‍ ഗ്രാമപഞ്ചായത്തുകളുടെ പദ്ധതി വിഹിതം വെട്ടിക്കുറക്കുകയും ക്ഷേമ പെന്‍ഷന്‍ നല്‍കാതെ പാവങ്ങളെ പറ്റിക്കുകയും ചെയ്യുന്ന നടപടിക്കെതിരെയും തൊഴിലുറപ്പ് തൊഴിലാളികളോട് കാണിക്കുന്ന വഞ്ചനക്കെതിരെയാണ് ധര്‍ണ്ണാ സമരം നടത്തിയത.് പി.സി. രാധാകൃഷണന്‍. ബാബു തത്തക്കാടന്‍ ഉമ്മര്‍ തണ്ടോറ ഇടി സത്യന്‍, കെ രാജന്‍ പുതിയേടുത്ത്, സി.കെ ബാലന്‍ മഹിമ രാഘവന്‍ നായര്‍ ഐശ്വര്യ നാരായണന്‍, കെ.വി രാഗിത, ശ്രീവിലാസ് ബിനോയ്, സി.എന്‍ നാരായണന്‍, പി.വി പത്മാവതി എന്നിവര്‍സംസാരിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/184545/government-abolishes-local-governments)