---
title: "ഇ.എം.സി.ടി. അധ്യാപക അവാര്‍ഡുകള്‍ അഷ്‌റഫിനും ദിനേശനും"
english_title: "E.M.C.T. Teacher Awards to Ashraf and Dinesan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/184552/emct-teacher-awards-to-ashraf-and-dinesan"
published_at: "2024-02-14T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ccd8852c4f1_one.png"
keywords: []
---

# ഇ.എം.സി.ടി. അധ്യാപക അവാര്‍ഡുകള്‍ അഷ്‌റഫിനും ദിനേശനും

> **Lead Summary:** **കുറ്റ്യാടി: ** നവോത്ഥാന നായകനും എം.ഐ.യു.പി. സ്‌കൂള്‍ സ്ഥാപകനുമായ എം. അബ്ദുല്ലക്കുട്ടി മൗലവിയുടെയും സ്‌കൂളിലെ പ്രഥമ പ്രധാനധ്യപകന്‍ പി. കുഞ്ഞികണ്ണകുറുപ്പിന്റെയും സ്മരണാര്‍ത്ഥം എരുവച്ചേരി മറിയം മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

## Article Content

**കുറ്റ്യാടി: ** നവോത്ഥാന നായകനും എം.ഐ.യു.പി. സ്‌കൂള്‍ സ്ഥാപകനുമായ എം. അബ്ദുല്ലക്കുട്ടി മൗലവിയുടെയും സ്‌കൂളിലെ പ്രഥമ പ്രധാനധ്യപകന്‍ പി. കുഞ്ഞികണ്ണകുറുപ്പിന്റെയും സ്മരണാര്‍ത്ഥം എരുവച്ചേരി മറിയം മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

കുറ്റ്യാടി എം.ഐ.യു.പി. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ഇ.അഷ്‌റഫും നിട്ടൂര്‍ എല്‍.പി.സ്‌കൂള്‍ അധ്യാപകന്‍ പി.പി.ദിനേശനും ഈ വര്‍ഷത്തെ അവാര്‍ഡിന് അര്‍ഹരായി. പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും ഉള്‍പ്പെടുന്ന അവാര്‍ഡ് ഫിബ്രുവരി പതിനെട്ട് ഞായറാഴ്ച വൈകിട്ട് 4 മണിക്ക് കുറ്റ്യാടിയില്‍ വെച്ച് കെ. മുരളിധരന്‍ എം.പി. സമര്‍പ്പിക്കും.

കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എല്‍.എ മുഖ്യാതിഥിയായിരിക്കും. ട്രസ്റ്റ് ചെയര്‍മാന്‍ ഡോ: കെ. മൊയ്തു അദ്ധ്യക്ഷത വഹിക്കും. കുന്നുമ്മല്‍ ഉപജില്ലയിലെ മികച്ച പ്രൈമറി അധ്യാപകര്‍ക്കാണ് ഈ വര്‍ഷം അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. കെ.ടി.സൂപ്പി, പി.കെ. നവാസ്, പി.കെ. സുരേഷ് എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെതെരഞ്ഞെടുത്തത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/184552/emct-teacher-awards-to-ashraf-and-dinesan)