---
title: "ഉള്ള്യേരിയില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക് "
english_title: "A school girl was seriously injured after being bitten by a wild boar in Ullyeri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/184640/a-school-girl-was-seriously-injured-after-being-bitten-by-a-wild-boar-in-ullyeri"
published_at: "2024-02-15T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cda3580f8e6_1_pig.jpg"
keywords: []
---

# ഉള്ള്യേരിയില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക് 

> **Lead Summary:** **ഉള്ള്യേരി : **ഉള്ള്യേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് കാട്ടുപന്നിയുടെ കുത്തേറ്റു. നടുവണ്ണൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌ക്കൂള്‍ 9-ാം ക്ലാസ് വിദ്യാര്‍ത്ഥിയും ഉള്ളിയേരി ചിറക്കര പറമ്പത്ത് മനോജിന്റെ മകളുമായ അക്ഷിമയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്.

## Article Content

**ഉള്ള്യേരി : **ഉള്ള്യേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് കാട്ടുപന്നിയുടെ കുത്തേറ്റു. നടുവണ്ണൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌ക്കൂള്‍ 9-ാം ക്ലാസ് വിദ്യാര്‍ത്ഥിയും ഉള്ളിയേരി ചിറക്കര പറമ്പത്ത് മനോജിന്റെ മകളുമായ അക്ഷിമയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്.

കഴിഞ്ഞ ദിവസം സ്‌കൂളിലേക്ക് പോകുമ്പോള്‍ വീട്ടിനടുത്ത് റോഡില്‍ വച്ചാണ് അക്ഷിമയെ കാട്ടു പന്നി ആക്രമിച്ചത്. അക്ഷിമയുടെ പിന്‍ഭാഗത്താണ് കുത്തേറ്റത്.

ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അക്ഷിമ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/184640/a-school-girl-was-seriously-injured-after-being-bitten-by-a-wild-boar-in-ullyeri)