---
title: "ഗുണഭോക്തൃ സമ്പര്‍ക്ക അഭിയാന്‍ ജില്ലാ ശില്പശാല "
english_title: "Beneficiary Contact Abhiyan District Workshop at kozhikkod"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/184662/beneficiary-contact-abhiyan-district-workshop-at-kozhikkod"
published_at: "2024-02-15T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cdb59abec4e_1_sajeev.jpg"
keywords: []
---

# ഗുണഭോക്തൃ സമ്പര്‍ക്ക അഭിയാന്‍ ജില്ലാ ശില്പശാല 

> **Lead Summary:** **പേരാമ്പ്ര:** ദേശീയ തല ഗുണഭോക്തൃ സമ്പര്‍ക്ക അഭിയാന്‍ ജില്ലാ ശില്പശാല സംഘടിപ്പിച്ചു. ബിജെപി ജില്ലാപ്രസിഡന്റ് അഡ്വ. വി.കെ. സജീവന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര:** ദേശീയ തല ഗുണഭോക്തൃ സമ്പര്‍ക്ക അഭിയാന്‍ ജില്ലാ ശില്പശാല സംഘടിപ്പിച്ചു. ബിജെപി ജില്ലാപ്രസിഡന്റ് അഡ്വ. വി.കെ. സജീവന്‍ ഉദ്ഘാടനം ചെയ്തു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ ഉയര്‍ത്തിപ്പിടിക്കുന്നത് കഴിഞ്ഞ പത്ത് വര്‍ഷത്തെ വികസനമാണെന്നും വികസനപ്രക്രിയയില്‍ എല്ലാപ്രദേശത്തേയും, എല്ലാ ജനവിഭാഗങ്ങളേയും ഉള്‍പ്പെടുത്തിയെന്നതാണ് എടുത്തു പറയേണ്ട കാര്യമെന്നും അദേഹം പറഞ്ഞു.

കോഴിക്കോട് ജില്ലയില്‍ മാത്രം ഏഴ് ലക്ഷത്തോളം കേന്ദ്രസര്‍ക്കാര്‍ പദ്ധതി ഗുണഭോക്താക്കളുണ്ടെന്നും കേന്ദ്ര സര്‍ക്കാരിന്റെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളെ തമസ്‌കരിച്ച് നെഗറ്റീവ് ചര്‍ച്ച കൊണ്ടുവരാന്‍ ഇടത് വലത് മുന്നണികള്‍ ശ്രമം തുടങ്ങിയിട്ടുണ്ടെന്നും നിഷേധാത്മക രാഷ്ട്രീയം ഇനി വിലപ്പോവില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ടി. ബാലസോമന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. വി.കെ. മനോജ് കുമാര്‍, ഇ. പ്രശാന്ത് കുമാര്‍, ശശിധരന്‍ നാരങ്ങയില്‍, ഷൈമ പൊന്നത്ത് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/184662/beneficiary-contact-abhiyan-district-workshop-at-kozhikkod)