---
title: "അടച്ചു പൂട്ടല്‍ കാലത്ത് കുട്ടികള്‍ക്ക് ആവേശമായി ബാലസംഘം ക്യാമ്പ്; ഭൂതക്കണ്ണാടി"
english_title: "Children's camp excited for children during closures; The magnifying glass meppayoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18468/childrens-camp-excited-for-children-during-closures-the-magnifying-glass-meppayoor"
published_at: "2021-12-30T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cdc54b088c6_0000 WATERMARK.jpg"
keywords: []
---

# അടച്ചു പൂട്ടല്‍ കാലത്ത് കുട്ടികള്‍ക്ക് ആവേശമായി ബാലസംഘം ക്യാമ്പ്; ഭൂതക്കണ്ണാടി

> **Lead Summary:**  **മേപ്പയ്യൂര്‍:** ബാലസംഘം മേപ്പയ്യൂര്‍ സൗത്ത് മേഖലാ കമ്മിറ്റി നടത്തിയ അവധിക്കാല ക്യാമ്പ് ഭൂതക്കണ്ണാടി കൊഴുക്കല്ലൂര്‍ കെജിഎംഎസ് യുപി സ്‌കൂളില്‍ നടന്നു. കോവിഡ് മഹാമാരി മൂലം ഏറെ നാളുകള്‍ക്ക് ശേഷം നടന്ന ഒത്തുകൂടല്‍ കുട്ടികള്‍ക്ക് പുതിയ അനുഭവവും ആവേശവുമായി.

## Article Content

 **മേപ്പയ്യൂര്‍:** ബാലസംഘം മേപ്പയ്യൂര്‍ സൗത്ത് മേഖലാ കമ്മിറ്റി നടത്തിയ അവധിക്കാല ക്യാമ്പ് ഭൂതക്കണ്ണാടി കൊഴുക്കല്ലൂര്‍ കെജിഎംഎസ് യുപി സ്‌കൂളില്‍ നടന്നു. കോവിഡ് മഹാമാരി മൂലം ഏറെ നാളുകള്‍ക്ക് ശേഷം നടന്ന ഒത്തുകൂടല്‍ കുട്ടികള്‍ക്ക് പുതിയ അനുഭവവും ആവേശവുമായി.

സ്‌കൂള്‍ കലോത്സവങ്ങള്‍ ഉള്‍പ്പെടെ നടത്താന്‍ സാധിക്കാതെ പോയ ഈ കാലത്ത് കുട്ടികള്‍ക്ക് തങ്ങളുടെ സര്‍ഗ്ഗപരമായ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ഈ ക്യാമ്പ് സഹായിച്ചു. ബാലസംഘം ക്യാമ്പിന്റെ ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരന്‍ ഡോ: സോമന്‍ കടലൂര്‍ നിര്‍വ്വഹിച്ചു.

പി. സുബൈര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ബാലസംഘം മേപ്പയ്യൂര്‍ സൗത്ത് മേഖലാ സെക്രട്ടറി സി.ബി. അക്ഷയ് അധ്യക്ഷത വഹിച്ചു. വിവിധ സെക്ഷനുകളിലായി സി. രാധാകൃഷ്ണന്‍(കൗശലം - കരവിരുത്), സിറാജ് ബാലുശ്ശേരി (മൈന്‍ഡ് ട്യൂണിംഗ്), ഐ.എം. കലേഷ്(കളിയരങ്ങ്) തുടങ്ങിയവര്‍ ക്ലാസ്സെടുത്തു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. പ്രസന്ന, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി. ശോഭ, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.പി. രമ്യ, കെ. ഷൈനു, അമല്‍ ആസാദ്, സി.എന്‍. ചന്ദ്രന്‍, ശശി വരവീണ, പാര്‍വണ, ഭവ്യ ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18468/childrens-camp-excited-for-children-during-closures-the-magnifying-glass-meppayoor)