---
title: "പേരാമ്പ്ര പട്ടണത്തില്‍ ടിപ്പര്‍ ലോറിയുടെ മരണപ്പാച്ചിലില്‍ അപകടം "
english_title: "Tipper lorry accident in Perampra town "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/184692/tipper-lorry-accident-in-perambra-town"
published_at: "2024-02-15T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cdc21fe1a59_1_save.jpg"
keywords: []
---

# പേരാമ്പ്ര പട്ടണത്തില്‍ ടിപ്പര്‍ ലോറിയുടെ മരണപ്പാച്ചിലില്‍ അപകടം 

> **Lead Summary:**  പേരാമ്പ്ര:** **പേരാമ്പ്ര പട്ടണത്തില്‍ ടിപ്പര്‍ ലോറിയുടെ മരണപ്പാച്ചിലില്‍ അപകടം. സീബ്രാലൈനിലൂടെ റോഡ് മുറിച്ച് കടക്കുകയായിരുന്ന യുവതിയെയാണ് അതിവേഗതയില്‍ വന്ന ടിപ്പര്‍ ലോറി ഇടിച്ച് തെറിപ്പിച്ചത്. ഇന്ന് കാലത്ത് 11.17 ഓടെയാണ് അപകടം.

## Article Content

 പേരാമ്പ്ര:** **പേരാമ്പ്ര പട്ടണത്തില്‍ ടിപ്പര്‍ ലോറിയുടെ മരണപ്പാച്ചിലില്‍ അപകടം. സീബ്രാലൈനിലൂടെ റോഡ് മുറിച്ച് കടക്കുകയായിരുന്ന യുവതിയെയാണ് അതിവേഗതയില്‍ വന്ന ടിപ്പര്‍ ലോറി ഇടിച്ച് തെറിപ്പിച്ചത്. ഇന്ന് കാലത്ത് 11.17 ഓടെയാണ് അപകടം.

പേരാമ്പ്ര ട്രാഫിക് സ്‌റ്റേഷന് സമീപഇ ദിയാ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ മുന്നിലെ സീബ്ര ലൈനിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടയിലാണ് പന്തിരിക്കര സ്വദേശിയായ 34 കാരിയായ യുവതിയെ അതി വേഗതയില്‍ വന്ന ടിപ്പര്‍ ലോറി ഇടിച്ച് തെറിപ്പിക്കുന്നത്.

ബസ് സ്റ്റാന്റ് ഭാഗത്ത് നിന്ന് വേഗതയില്‍ വരുകയായിരുന്ന ടിപ്പര്‍ സ്വകാര്യ ബസിനെ മറി കടക്കുന്നതിനിടയിൽ എതിരെ വന്ന ഓട്ടോറിക്ഷക്ക് സൈഡ് കൊടുത്ത ശേഷമാണ് യുവതിയെ ഇടിക്കുന്നത്.

സാരമായി പരുക്കേറ്റ യുവതിയെ ഉടന്‍ പേരാമ്പ്ര ഗവ. താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ദ ചികിത്സക്കായി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്കും മാറ്റി.

വാഹനമിടിച്ച് പരുക്കേറ്റ യുവതിയുടെ കൂടെ ഉണ്ടായിരുന്ന മകള്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/184692/tipper-lorry-accident-in-perambra-town)