---
title: "അങ്കണവാടി കുട്ടികള്‍ക്ക് കളിക്കോപ്പുകള്‍ വിതരണം ചെയ്തു "
english_title: "Anganwadi children distributed playing cards at chakkittapara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/184732/anganwadi-children-distributed-playing-cards-at-chakkittapara"
published_at: "2024-02-15T15:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cde8c3d176f_1_kutti.jpg"
keywords: []
---

# അങ്കണവാടി കുട്ടികള്‍ക്ക് കളിക്കോപ്പുകള്‍ വിതരണം ചെയ്തു 

> **Lead Summary:** **ചക്കിട്ടപാറ: **പഞ്ചായത്തിലെ മറുമണ്ണ് പത്താം നമ്പര്‍ അങ്കണവാടിയില്‍ പ്രവാസി കോണ്‍ഗ്രസ് ചക്കിട്ടപാറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി കളിക്കോപ്പുകള്‍ വിതരണം ചെയ്തു.

## Article Content

**ചക്കിട്ടപാറ: **പഞ്ചായത്തിലെ മറുമണ്ണ് പത്താം നമ്പര്‍ അങ്കണവാടിയില്‍ പ്രവാസി കോണ്‍ഗ്രസ് ചക്കിട്ടപാറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി കളിക്കോപ്പുകള്‍ വിതരണം ചെയ്തു.

സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സി രവീന്ദ്രന്‍, മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് റെജി കോച്ചേരി എന്നിവര്‍ ചേര്‍ന്ന് കുട്ടികള്‍ക്ക് കൈമാറിക്കൊണ്ട് വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു.

പ്രവാസി കോണ്‍ഗ്രസ് ചക്കിട്ടപാറ മണ്ഡലം പ്രസിഡന്റ് ജെയിംസ് തോട്ടുപുറത്ത് അധ്യക്ഷത വഹിച്ചു.

വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡന്റ്  ശശി പുതിയോട്ടില്‍, പ്രവാസി കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് പി.കെ ദിനേശന്‍, അങ്കണവാടി സൂപ്പര്‍ വൈസര്‍ എം.ജെ റാണി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/184732/anganwadi-children-distributed-playing-cards-at-chakkittapara)