---
title: "വാര്‍ത്താ ക്യാമറയും വന്യജീവി ഫോട്ടോഗ്രാഫിയും - പ്രശസ്ത ക്യാമറാമന്‍ പി.പി. സലീമിന്റെ യാത്രാ കുറിപ്പുകള്‍"
english_title: "News Camera and Wildlife Photography - Renowned Cameraman P.P. Salim's Travel Notes"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/184749/news-camera-and-wildlife-photography-renowned-cameraman-pp-salims-travel-notes"
published_at: "2024-02-15T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cdf7cb7c406_1_pho.jpg"
keywords: []
---

# വാര്‍ത്താ ക്യാമറയും വന്യജീവി ഫോട്ടോഗ്രാഫിയും - പ്രശസ്ത ക്യാമറാമന്‍ പി.പി. സലീമിന്റെ യാത്രാ കുറിപ്പുകള്‍

> **Lead Summary:** ** പേരാമ്പ്ര:** മുതിര്‍ന്ന ഫോട്ടോ ജേര്‍ണലിസ്റ്റും കൈരളി ടിവി സീനിയര്‍ ക്യാമാറാമാനുമാണ് ലേഖകനായ പി.പി. സലീം. വാര്‍ത്തകള്‍ക്ക് നേരവും കാലവും ഇല്ല.

## Article Content

** പേരാമ്പ്ര:** മുതിര്‍ന്ന ഫോട്ടോ ജേര്‍ണലിസ്റ്റും കൈരളി ടിവി സീനിയര്‍ ക്യാമാറാമാനുമാണ് ലേഖകനായ പി.പി. സലീം. വാര്‍ത്തകള്‍ക്ക് നേരവും കാലവും ഇല്ല.

ഇന്നെന്തു വാര്‍ത്തയാണ് നാളെ എന്ത് വാര്‍ത്തയാണെന്ന് മുന്‍കൂട്ടി നമുക്ക് പ്രവചിക്കാനും പറ്റില്ല. ഒരു ദൃശ്യം മാധ്യമപ്രവര്‍ത്തകന്‍ ഈ തിരക്കില്‍ നിന്നും മാറി നിന്നാണ് വന്യജീവി വീഡിയോഗ്രാഫി ചെയ്തു പോരുന്നത്.

കൈരളി ടിവിയിലെ സീനിയര്‍ വീഡിയോ ജേണലിസ്റ്റ് പത്തു വര്‍ഷത്തിലേക്ക് കടന്നു പി.പി സലീമിന്റെ വൈഡ് ലൈഫ് വീഡിയോഗ്രാഫി. കൈരളി ന്യൂസിലെ തൃശ്ശൂര്‍ ബ്യൂറോയിലെ മാധ്യപ്രവര്‍ത്തകനാണ്. പി.പി സലിം വാര്‍ത്തകള്‍ക്കുവേണ്ടി എടുത്ത ദൃശ്യങ്ങള്‍ കേരളം ഏറെ ചര്‍ച്ച ചെയ്തിട്ടുണ്ട്.

വന്യജീവി ഫോട്ടോഗ്രാഫി അത്ര നിസ്സാരമല്ല വലിയ അധ്വാനത്തോടൊപ്പം ക്ഷമയുടെ കാത്തിരിപ്പും വേണം. ന്യൂസ് ക്യാമറ മാധ്യമപ്രവര്‍ത്തനത്തേക്കാള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുകയും വേണം ഒന്നും കണ്ണൊന്നു ചിമ്പിയാല്‍ മിന്നി മായുന്ന വന്യമൃഗങ്ങളും കാട്ടില്‍ ഫോട്ടോഗ്രാഫി പ്രയാസകരം തന്നെയാണ്.

600 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണം കാടുകള്‍ ഭൂമിയിലെ സ്വര്‍ഗം കാടുകള്‍ ആണെന്ന് പറയാം പ്രകൃതി ഭംഗി ആസ്വദിക്കാന്‍ മാത്രമല്ല കാട്ടറിവ് കൂടുതല്‍ മനസ്സിലാക്കുവാനും വന്യജീവി യാത്രകള്‍ ഏറെ സഹായകരം വലിയ കാടുകള്‍ കൂറ്റന്‍ മരങ്ങള്‍ ഇതിനിടയില്‍ എവിടെയോ ഒളിഞ്ഞിരിക്കുന്ന കടുവകള്‍.

ഏറെ ഇഷ്ടപ്പെട്ട കടുവയെ കാണുന്നതിനോടൊപ്പം കാടിനെ അറിയാനു കാനനഭംഗി കണ്‍കുളിര്‍ക്കെ കണ്ട് ആസ്വദിക്കാനും ക്യാമറ ലെന്‍സിലൂടെ ടൈഗറിന്റെയും മറ്റു മൃഗങ്ങളുടെയും ദൃശ്യങ്ങളും പടങ്ങളും പകര്‍ത്തുക മാത്രമല്ല കാടിന്റെയും പച്ചപ്പുകള്‍ ഒപ്പിയെടുക്കാന്‍ കേരളത്തില്‍ നിന്നും നോര്‍ത്ത് ഇന്ത്യയിലെ കാടുകളിലേക്കുള്ള യാത്ര തുടരുകയാണ് സലിം.

ഓരോ യാത്രകളും കാടിനെ അനുഭവിച്ച യാത്രകള്‍ മധ്യപ്രദേശിലെ സിയോനി, ചിന്ദ്വാര ജില്ലകളുടെ അതിര്‍ത്തിയില്‍ മഹാരാഷ്ട്രയുടെ വടക്കന്‍ പ്രാന്തപ്രദേശത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന 'പെഞ്ച് നാഷണല്‍ പാര്‍ക്ക്' മധ്യ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ദേശീയോദ്യാനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.

മനോഹരമായ വന്യജീവി കേന്ദ്രം നോര്‍ത്ത് ഇന്ത്യയിലെ കാടുകളെ പരിചയപ്പെടുത്തിയ ഒറ്റ സുഹൃത്ത് ശശി കുമാര്‍ ഒപ്പമുണ്ട് കാടിന്റെ സംഗീതം തേടിയുള്ള യാത്രകള്‍ക്ക് അവസാനം ഇല്ല ഓരോ യാത്രകളും പുതിയ അനുഭവങ്ങള്‍ വന്യമായ കാടിന്റെ വിസ്മയിപ്പിക്കുന്ന കാഴ്ചകള്‍ മാധ്യമ പ്രവര്‍ത്തന ജോലിയില്‍ നിന്ന് സമയം കണ്ടെത്തുക അത്ര നിസ്സാരമല്ല.

പത്തുവര്‍ഷമായി പി.പി സലിം വൈഡ് ലൈഫ് വീഡിയോഗ്രാഫി രംഗത്തുണ്ട് നോര്‍ത്ത് ഇന്ത്യന്‍ കാടുകളിലെ കടുവാ പാര്‍ക്ക് കാണാന്‍ യാത്രകള്‍ അധികവും ശശികുമാറും കൂടെ പത്ത് വര്‍ഷമായി കൂടെത്തന്നെ സഫാരി യാത്രയുടെ കൂടെയുണ്ട് . മൂന്നുമാസം കൂടുമ്പോള്‍ സഫാരിക്ക് കാടിന്റെ വന്യത തേടി അവര്‍ തിരിക്കും നിരവധി തവണ പെഞ്ച്. കടുവ പാര്‍ക്കില്‍ പോയിട്ടുണ്ടെങ്കിലും ഈ യാത്രയും അവിടേക്ക് തന്നെ കടുവകള്‍ അവിടെ കൂടുതലുള്ളതിനാലാണ് വീണ്ടും അവിടെ പോകാന്‍ തീരുമാനിച്ചതെന്ന് പി.പി സലീമും ശശികുമാറും പറയുന്നു.

നാഷണല്‍ പാര്‍ക്കില്‍ പല പേരുകളിലും ആയിട്ടാണ് പാര്‍ക്കുകള്‍ സ്ഥിതി ചെയ്യുന്നത്. രണ്ട് സോണായിട്ടാണ് പാര്‍ക്ക് തിരിച്ചിരിക്കുന്നത് അതിന്റെ ഒരു ഭാഗം മഹാരാഷ്ട്രയിലും സ്ഥിതി ചെയ്യുന്നു. നാഗപൂരില്‍ നിന്നും 300 കിലോമീറ്റര്‍ അകലെയാണ് മധ്യപ്രദേശിലെ പെന്‍ച് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത് അവിടെ നിന്നും മഹാരാഷ്ട്രയിലെ പെന്‍ച് ഫോണില്‍ എത്തിപ്പെടാന്‍ 40 കിലോമീറ്റര്‍ സഞ്ചരിക്കണം.

കടുവയെ അടുത്ത് കാണാനാണ് സഞ്ചാരികള്‍ ഏറെയും പാര്‍ക്കുകളില്‍ എത്തുന്നത് ജീപ്പില്‍ നിന്ന് കയറി ഫോട്ടോ എടുക്കാനോ വീഡിയോഗ്രാഫി ചെയ്യാനോ അനുവാദമില്ല. എന്നോര്‍ത്ത് ഇന്ത്യന്‍ കാടുകളിലേക്കുള്ള യാത്രയ്ക്ക് നല്ല തുക തന്നെ ചെലവാകും മൂന്നുമാസത്തില്‍ ഏഴു ദിവസം വെച്ചാണ് യാത്ര പ്ലാന്‍ ചെയ്യുന്നത് ഏഴു ദിവസം രണ്ടുദിവസം യാത്രയ്ക്കുള്ള സമയം കണ്ടെത്തണം ആയതിനാല്‍ ഫ്‌ലൈറ്റ് യാത്രയാണ് തെരഞ്ഞെടുക്കുന്നത്. കടുവ പാര്‍ക്കില്‍ ഓണ്‍ലൈന്‍ ആയിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാം.

മഹാരാഷ്ട്രയുടെയും പ്രദേശിന്റെയും പെന്‍ച് നാഷണല്‍ പാര്‍ക്കിന്റെ സോണിന്റെ പേരുകള്‍ താഴെ ചേര്‍ക്കുന്നു turiya gatte.khrsapar.toliya.khawasa.rukand.sillari.chrbahuli കടുവകളുടെ ദൃശ്യങ്ങള്‍ മാത്രമല്ല കാടിന്റെ ഓരോ ചലനങ്ങളും പച്ചപ്പുകളും ഒപ്പിയെടുക്കും ഫോട്ടോയും വീഡിയോയും പി.പി സലിം. ശശികുമാര്‍ നിരവധി വീഡിയോയും ഫോട്ടോയും ക്യാമറയില്‍ ഇതിനകം തന്നെ പകര്‍ത്തി കഴിഞ്ഞു.

പി.പി സലീമിന്റെ ഇഷ്ടവിനോദം കൂടിയാണ് വൈല്‍ഡ് ലൈഫ് സഫാരി ആയിരക്കണക്കിന് വീഡിയോയും ഫോട്ടോയും സലീമിന്റെയും സ്വന്തമാണ് കടുവളെ കുറിച്ചുള്ള കൂടുതല്‍ കൂടുതല്‍ മനസ്സിലാക്കാനും പഠിക്കാനും ഉദ്ദേശത്തോടെയാണ് യാത്രകള്‍ ആരംഭിച്ചത്. പി.പി സലീം രണ്ട് ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

ആനകളുടെ സ്വാഭാവിക ദൃശ്യങ്ങള്‍ ഉപയോഗിച്ച്. കൂച്ചുവിലങ്ങ്.. വീഡിയോ ജേണലിസ്റ്റുകള്‍ നേരിടുന്ന വെല്ലുവിളികള്‍ നേരിടുന്ന കാഴ്ചപ്പാടും എന്ന ഡോക്യുമെന്ററി. പി പി സലീമിന്റെ ദൃശ്യമാധ്യമ അനുഭവവും ക്യാമറയുടെ ചരിത്രവും ന്യൂസ് ക്യാമറയ്ക്ക് പിന്നില്‍എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ് പി പി സലിം. കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് പുസ്തകം പ്രസിദ്ധീകരിച്ചത് പൊതുസമൂഹം നല്ല സ്വീകാര്യതയാണ് നല്‍കിയിരിക്കുന്നത്.

സെക്കന്‍ഡ് എഡിഷന്‍ അണിയറ പ്രവര്‍ത്തനത്തിലാണ്. കോഴിക്കോട് സ്വദേശിയായ പി പി സലിം ഇപ്പോള്‍ ആവളയിലാണ് താമസം. കഴിഞ്ഞ ഇരുപത്തിമൂന്ന് വര്‍ഷമായി ദൃശ്യമാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നു. നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/184749/news-camera-and-wildlife-photography-renowned-cameraman-pp-salims-travel-notes)