---
title: "ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പുതിയ കൊമ്പോസിറ്റ് സിലിണ്ടര്‍ പേരാമ്പ്രയിലും "
english_title: "Indian Oil Corporation's new composite cylinder in Perambalur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18475/indian-oil-corporations-new-composite-cylinder-in-perambalur"
published_at: "2021-12-30T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cde35729975_WATER MARK.JPG"
keywords: []
---

# ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പുതിയ കൊമ്പോസിറ്റ് സിലിണ്ടര്‍ പേരാമ്പ്രയിലും 

> **Lead Summary:** **പേരാമ്പ്ര:** ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പുതിയ കൊമ്പോസിറ്റ് സിലിണ്ടര്‍ പേരാമ്പ്രയിലും ലഭ്യമായിത്തുടങ്ങി. ഭാരം കുറഞ്ഞതും, പൊട്ടിതെറിക്കാത്തതും, അളവ് നേരില്‍ കാണാവുന്നതുമായ ഗാര്‍ഹിക സിലിണ്ടറാണ് ലഭ്യമാകുക.

## Article Content

**പേരാമ്പ്ര:** ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പുതിയ കൊമ്പോസിറ്റ് സിലിണ്ടര്‍ പേരാമ്പ്രയിലും ലഭ്യമായിത്തുടങ്ങി. ഭാരം കുറഞ്ഞതും, പൊട്ടിതെറിക്കാത്തതും, അളവ് നേരില്‍ കാണാവുന്നതുമായ ഗാര്‍ഹിക സിലിണ്ടറാണ് ലഭ്യമാകുക.

10കിലോ, അഞ്ച് കിലോ ഗാര്‍ഹിക സിലിണ്ടറിന്റെ ജില്ലയിലെ രണ്ടാമത്തെ വിതരണക്കാരായ പേരാമ്പ്ര ധീര ഗ്യാസില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ആദ്യ ഉപഭോക്താവിന് സിലിണ്ടര്‍ കൈമാറി ഉദ്ഘാടനം ചെയ്തു. വ്യാപാരി അലങ്കാര്‍ ഭാസ്‌കരന്‍ സിലിണ്ടര്‍ സ്വീകരിച്ചു.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.എം ബാബു, മാനേജിങ് പാര്‍ട്ണര്‍ സത്യന്‍ സ്‌നേഹ, എന്‍.പി സുധീഷ്, ബാബു കൈലാസ്, സി.കെ ചന്ദ്രന്‍, സി.കെ സാജു, പി സേതു, ഇ.വി രാമചന്ദന്‍, പി സേതുമാധവന്‍, ജയദാസന്‍ ചെമ്മാട്ട് എന്നിവര്‍ സംസാരിച്ചു.

പുതിയ കണക്ഷന്‍ ആയും, കണക്ഷന്‍ ഉള്ളവര്‍ക്ക് രണ്ടാമത്തെ സിലിണ്ടറായും ഇവ ലഭിക്കുന്നതാണ്. റേഷന്‍ കാര്‍ഡ് നിര്‍ബന്ധം ഇല്ല.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18475/indian-oil-corporations-new-composite-cylinder-in-perambalur)