---
title: "ചെമ്പനോട പൂഴിത്തോട് ക്ഷീരോല്‍പാദക സഹകരണ സംഘം കെട്ടിട ഉദ്ഘാടനം നാളെ "
english_title: "Chembanoda Poozhithodu Dairy Co-operative Society building inauguration tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18478/chembanoda-poozhithodu-dairy-co-operative-society-building-inauguration-tomorrow"
published_at: "2021-12-30T23:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cdef8a8e5a6_WATER MARK.JPG"
keywords: []
---

# ചെമ്പനോട പൂഴിത്തോട് ക്ഷീരോല്‍പാദക സഹകരണ സംഘം കെട്ടിട ഉദ്ഘാടനം നാളെ 

> **Lead Summary:** **ചക്കിട്ടപാറ:** ചെമ്പനോട പൂഴിത്തോട് ക്ഷീരോല്‍പാദക സഹകരണ സംഘം കെട്ടിട ഉദ്ഘാടനം (ഹൈജീന്‍ മികവില്‍ കളക്ഷന്‍ സെന്റര്‍) നാളെ രാവിലെ 11 മണിക്ക് കെ മുരളീധരന്‍ എം.പി നിര്‍വഹിക്കും. എംഎല്‍എ ടി.പി രാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.

## Article Content

**ചക്കിട്ടപാറ:** ചെമ്പനോട പൂഴിത്തോട് ക്ഷീരോല്‍പാദക സഹകരണ സംഘം കെട്ടിട ഉദ്ഘാടനം (ഹൈജീന്‍ മികവില്‍ കളക്ഷന്‍ സെന്റര്‍) നാളെ രാവിലെ 11 മണിക്ക് കെ മുരളീധരന്‍ എം.പി നിര്‍വഹിക്കും. എംഎല്‍എ ടി.പി രാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.

ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ ഒന്ന,് രണ്ട,് മൂന്ന്, നാല് വാര്‍ഡുകള്‍ പ്രവര്‍ത്തന മേഖലയാക്കി 2002 മാര്‍ച്ച് 26 ആം തീയതി രജിസ്‌ട്രേഷന്‍ നടത്തിയാണ് സൊസൈറ്റി രൂപീകരിച്ചത്. ചെമ്പനോട ആലംപാറ റോഡിനു സമീപമാണ് കെട്ടിടം.

കോഴിക്കോട് ക്ഷീരവകുപ്പ് ഡിഡി സിനില ഉണ്ണികൃഷ്ണന്‍ പദ്ധതി വിശദീകരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ സുനില്‍, മില്‍മ ഡയറക്ടര്‍ ശ്രീനിവാസന്‍, കോഴിക്കോട് ജില്ലതല മേധാവി പ്രശോഭ്, വികസന സമിതി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ ശശി, പേരാമ്പ്ര ബ്ലോക്ക് മെമ്പര്‍ ഗിരിജ ശശി, ഗ്രാമ പഞ്ചായത്ത് മൂന്നാം വാര്‍ഡ് മെമ്പര്‍ ലൈസ് ജോര്‍ജ്, ഒന്നാം വാര്‍ഡ് മെമ്പര്‍ പ്രദീപന്‍, മില്‍മ ഡയറക്ടര്‍ പി കുഞ്ഞായന്‍, മുന്‍ മില്‍മ ഡയറക്ടര്‍ അഡ്വ രാജേഷ്‌കുമാര്‍, പേരാമ്പ്ര ഡിഇഒ റിജുല, ചക്കിട്ട്പാറ വെറ്റിനറി സര്‍ജന്‍ ഡോ. ജിത്തു, മുന്‍ ഡിപിഒ മുഹമ്മദ് നവാസ്, ഷാജി (എഎംപിഓ പി ആന്റ് ഐ യൂണിറ്റ് കോഴിക്കോട്), മുന്‍ വെറ്റിനറി സര്‍ജന്‍ ഡോ. സന്തോഷ്, റിട്ട ഡിഇഒ ശിവദാസന്‍, ചക്കിട്ടപ്പാറ കെ എസ് സി പ്രസിഡണ്ട് ജെയിംസ് എംസി, കുണ്ടുതോട് കെഎസ്‌സി പ്രസിഡണ്ട് ജോസ് ചൂരപൊയ്ക, മാത്യു പി.എം തുടങ്ങിയവര്‍ പങ്കെടുക്കും. സ്വാഗത സംഘം  ചെയർമാൻ കെ.എ. ജോസുകുട്ടി സ്വാഗതം പറയുന്ന ചടങ്ങിന് കൺവീനർ പി.എം. മാത്യു നന്ദിയും പറയും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18478/chembanoda-poozhithodu-dairy-co-operative-society-building-inauguration-tomorrow)