---
title: "വളണ്ടിയര്‍ ശില്പശാലയുമായി കിപ് പേരാമ്പ്ര ഏരിയ കമ്മിറ്റി "
english_title: "Kip Perambra Area Committee with Volunteer Workshop"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18479/kip-perambra-area-committee-with-volunteer-workshop"
published_at: "2021-12-31T05:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ce44dc0470e_vvvv - Copy (3) - Copy.JPG"
keywords: []
---

# വളണ്ടിയര്‍ ശില്പശാലയുമായി കിപ് പേരാമ്പ്ര ഏരിയ കമ്മിറ്റി 

> **Lead Summary:** **പേരാമ്പ്ര: **കോഴിക്കോട് ഇനിഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് കെയര്‍ പേരാമ്പ്ര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരു ദിവസത്തെ വളണ്ടിയര്‍ ശില്പശാല സംഘടിപ്പിച്ചു. പേരാമ്പ്ര ദയ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഡോ സി.കെ വിനോദ് ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **കോഴിക്കോട് ഇനിഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് കെയര്‍ പേരാമ്പ്ര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരു ദിവസത്തെ വളണ്ടിയര്‍ ശില്പശാല സംഘടിപ്പിച്ചു. പേരാമ്പ്ര ദയ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഡോ സി.കെ വിനോദ് ഉദ്ഘാടനം ചെയ്തു.

കെ ഇമ്പിച്ച്യാലി അധ്യക്ഷനായിരുന്നു. വി.സി നാരായണന്‍ നമ്പ്യാര്‍, എന്‍.കെ മജീദ് എന്നിവര്‍ യൂനിറ്റ് വിശദീകരം നടത്തി.

എന്‍.കെ കുഞ്ഞമ്മദ്, ടി അബ്ദുറഹിമാന്‍, പി സുധന്‍ പന്നിവര്‍ ക്ലാസിനു നേതൃത്വം നല്‍കി. ശ്രീനിവാസന്‍, കുഞ്ഞബ്ദുള്ള, സുരേഷ് പാലോട്ട്, വസന്ത, പ്രഭാകരന്‍, സിസ്റ്റര്‍ മിനി, മേരിക്കുട്ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഏ.കെ തറുവയി സ്വാഗതവും വിശ്വ മഠത്തില്‍ നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18479/kip-perambra-area-committee-with-volunteer-workshop)