---
title: "'പുനീത് സാഗര്‍ അഭിയാന്‍'ന്റെ തീരദേശ സൈക്കിള്‍ റാലിക്ക് സ്വീകരണം നല്‍കി കാലിക്കറ്റ് ഡിഫന്‍സ് ട്രസ്റ്റ്&കെയര്‍"
english_title: "Calicut Defense Trust & Care welcomes Puneet Sagar Abhiyan Coastal Cycle Rally"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18480/calicut-defense-trust-care-welcomes-puneet-sagar-abhiyan-coastal-cycle-rally"
published_at: "2021-12-31T05:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ce479daebc8_vvvv - Copy (3) - Copy copy.jpg"
keywords: []
---

# 'പുനീത് സാഗര്‍ അഭിയാന്‍'ന്റെ തീരദേശ സൈക്കിള്‍ റാലിക്ക് സ്വീകരണം നല്‍കി കാലിക്കറ്റ് ഡിഫന്‍സ് ട്രസ്റ്റ്&കെയര്‍

> **Lead Summary:** **കോഴിക്കോട്**: എന്‍സിസി കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റിയും ഏഷ്യാനെറ്റ് ടെലിവിഷനും സംയുക്തമായി തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെ ബീച്ച് ശുചിത്വ ക്യാംപെയിന്‍ 'പുനീത് സാഗര്‍ അഭിയാന്‍'ന്റെ ഭാഗമായി നടത്തുന്ന തീരദേശ സൈക്കിള്‍ റാലിക്ക് കോഴിക്കോട് ബീച്ച് പരിസരത്ത് കാലിക്കറ്റ് ഡിഫന്‍സ് ട്രസ്റ്റ്&കെയര്‍ സ്വീകരണം നല്‍കി.

## Article Content

**കോഴിക്കോട്**: എന്‍സിസി കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റിയും ഏഷ്യാനെറ്റ് ടെലിവിഷനും സംയുക്തമായി തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെ ബീച്ച് ശുചിത്വ ക്യാംപെയിന്‍ 'പുനീത് സാഗര്‍ അഭിയാന്‍'ന്റെ ഭാഗമായി നടത്തുന്ന തീരദേശ സൈക്കിള്‍ റാലിക്ക് കോഴിക്കോട് ബീച്ച് പരിസരത്ത് കാലിക്കറ്റ് ഡിഫന്‍സ് ട്രസ്റ്റ്&കെയര്‍ സ്വീകരണം നല്‍കി.

സ്വീകരണത്തിന് ട്രസ്റ്റി ബോര്‍ഡ് അംഗം സുധീഷ് മൊകവൂര്‍, അഖില്‍ കക്കോടി, അനൂപ് ഗോവിന്ദപുരം, രതീഷ് കൂമുള്ളി, ശ്രീനിവാസന്‍ പോക്കുന്ന്, വിജിത് പറമ്പില്‍ ബസാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജാഥ അംഗങ്ങളെ ബൊക്കെ നല്‍കിയും ഭക്ഷണ പാനീയങ്ങള്‍ നല്‍കിയും ആണ് സ്വീകരിച്ചത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18480/calicut-defense-trust-care-welcomes-puneet-sagar-abhiyan-coastal-cycle-rally)