---
title: "വ്യാപാരി വ്യവസായി ഏകോപന സമിതി ആശ്വാസ് കുടുംബ    സുരക്ഷാ പദ്ധതി 5-ാം ഘട്ട സഹായ വിതരണം നടത്തി "
english_title: "Samasur Kudumba, Traders and Industrialists Coordinating Committee   The 5th phase of the security scheme has been distributed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/184817/samasur-kudumba-traders-and-industrialists-coordinating-committee-the-5th-phase-of-the-security-scheme-has-been-distributed"
published_at: "2024-02-15T20:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ce2c192bc55_perambra.jpg"
keywords: []
---

# വ്യാപാരി വ്യവസായി ഏകോപന സമിതി ആശ്വാസ് കുടുംബ    സുരക്ഷാ പദ്ധതി 5-ാം ഘട്ട സഹായ വിതരണം നടത്തി 

> **Lead Summary:** **പേരാമ്പ്ര : **സര്‍ക്കാരുകള്‍ക്ക് പോലും ചെയ്യാന്‍ കഴിയാത്ത കുടുംബ സുരക്ഷാ പദ്ധതികള്‍ നടപ്പാക്കിയ വ്യാപാരി വ്യവസായി ഏകോപന സമിതി നാടിന് അഭിമാനമാണെന്ന് കെ. മുരളീധരന്‍ എം പി.

## Article Content

**പേരാമ്പ്ര : **സര്‍ക്കാരുകള്‍ക്ക് പോലും ചെയ്യാന്‍ കഴിയാത്ത കുടുംബ സുരക്ഷാ പദ്ധതികള്‍ നടപ്പാക്കിയ വ്യാപാരി വ്യവസായി ഏകോപന സമിതി നാടിന് അഭിമാനമാണെന്ന് കെ. മുരളീധരന്‍ എം പി.

വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി പേരാമ്പ്രയില്‍ സംഘടിപ്പിച്ച ആശ്വാസ് കുടുംബ സുരക്ഷാ പദ്ധതി 5-ാം ഘട്ട സഹായ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘടന പല നല്ല പരിപാടികളും തുടങ്ങിയിട്ടുണ്ട്, അതില്‍ ലക്കിടിയിലെ മെഡിക്കല്‍ കോളജ് പദ്ധതി മാത്രമാണ് ചില പ്രശ്നങ്ങള്‍ കാരണം മുടങ്ങിയത്.

ബാങ്കും മറ്റ് പല പരിപാടികളുടെയും ഉദ്ഘാടനം നടത്താന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. അതെല്ലാം നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ പദ്ധതിയും മികച്ച രീതിയിലാണ് നടക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവരും മാതൃകയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എം.വി.എം. കബീര്‍ അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് മുഖ്യാതിഥിയായി പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് അഷ്‌റഫ് മുത്തേടത്ത് പ്രഭാഷണം നടത്തി. പി.കെ. ബാപ്പു ഹാജി, കെ. തോമസ്, വി. സുനില്‍ കുമാര്‍, ഏരത്ത് ഇക്ബാല്‍, അമീര്‍ മുഹമ്മദ് ഷാജി, മണിയോത്ത് മുസ, സലിം രമനാട്ടുകാര, സുരേഷ് ബാബു കൈലാസ്, ഒ.പി. മുഹമ്മദ്, ഷെരീഫ് ചീക്കിലോട്, സലിം മണവയല്‍ എന്നിവര്‍പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/184817/samasur-kudumba-traders-and-industrialists-coordinating-committee-the-5th-phase-of-the-security-scheme-has-been-distributed)