---
title: "മുയിപ്പോത്ത് കൂട്ട് അയല്‍പക്ക വേദി പച്ചക്കറി കൃഷി ആരംഭിച്ചു"
english_title: "Muyipoth Coot Neighborhood Vedi started vegetable cultivation"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/184930/muyipoth-coot-neighborhood-vedi-started-vegetable-cultivation"
published_at: "2024-02-16T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cef66657d71_1_coot.jpg"
keywords: []
---

# മുയിപ്പോത്ത് കൂട്ട് അയല്‍പക്ക വേദി പച്ചക്കറി കൃഷി ആരംഭിച്ചു

> **Lead Summary:** ** മുയിപ്പോത്ത് :** മുയിപ്പോത്ത് കൂട്ട് അയല്‍പക്ക വേദിയുടെ ആഭിമുഖ്യത്തില്‍ പച്ചക്കറി കൃഷി ആരംഭിച്ചു. 4 ഗ്രൂപ്പുകളായി 5 ഏക്കര്‍ സ്ഥലത്താണ് പച്ചക്കറി കൃഷി നടത്തുന്നത്.

## Article Content

** മുയിപ്പോത്ത് :** മുയിപ്പോത്ത് കൂട്ട് അയല്‍പക്ക വേദിയുടെ ആഭിമുഖ്യത്തില്‍ പച്ചക്കറി കൃഷി ആരംഭിച്ചു. 4 ഗ്രൂപ്പുകളായി 5 ഏക്കര്‍ സ്ഥലത്താണ് പച്ചക്കറി കൃഷി നടത്തുന്നത്.

തക്കാളി, വെണ്ട, പാവല്‍, വെള്ളരി, മത്തന്‍, ഇളവന്‍, പടവലം, പച്ചമുളക്, പയര്‍, തണ്ണിമത്തന്‍, ചീര, കണിവെള്ളരി, മധുരക്കിഴങ്ങ് തുടങ്ങിയവയാണ് ഇവിടെ കൃഷി ചെയ്യുന്നത്.

പച്ചക്കറി കൃഷിയുടെ വിത്തിറക്കല്‍ ചടങ്ങ് ഇളവന താഴെ വയലില്‍ വെച്ച് നടന്നു. ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍. ടി. ഷിജിത്ത് ഉദ്ഘാടനം ചെയ്തു. അയല്‍പക്ക വേദി പ്രസിഡന്റ്  പി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ കൃഷി ഓഫീസർ ഷബീര്‍ അഹമ്മദ് സംസാരിച്ചു. ഇ. പി. കുഞ്ഞബ്ദുള്ള കൃഷിയറിവുകള്‍ കര്‍ഷകരുമായി പങ്കുവെച്ചു.

അല്‍പക്ക വേദി സെക്രട്ടറി എന്‍. മനോജ്കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ വി. നിഷാന്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/184930/muyipoth-coot-neighborhood-vedi-started-vegetable-cultivation)