---
title: "ക്രിയേറ്റീവ് കോണ്‍ക്ലേവ് 24 പോസ്റ്റര്‍ഡേ "
english_title: "Creative Conclave 24 Posterday at meppayoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/184957/creative-conclave-24-posterday-at-meppayoor"
published_at: "2024-02-16T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cf019c62da5_1_poster.jpg"
keywords: []
---

# ക്രിയേറ്റീവ് കോണ്‍ക്ലേവ് 24 പോസ്റ്റര്‍ഡേ 

> **Lead Summary:** ** മേപ്പയ്യൂര്‍:** ഞാന്‍ ഇന്ത്യക്കൊപ്പം എന്ന പ്രമേയത്തില്‍ മാര്‍ച്ച് 4 ന് കോഴിക്കോട് വെച്ച് നടക്കുന്ന മുസ്ലിം ലീഗ് ബൂത്ത് സമിതി സംഗമം ക്രിയേറ്റീവ് കോണ്‍ക്ലേവ് 24 ന്റെ പോസ്റ്റര്‍ഡേയുടെ മേപ്പയ്യൂര്‍ പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു.

## Article Content

** മേപ്പയ്യൂര്‍:** ഞാന്‍ ഇന്ത്യക്കൊപ്പം എന്ന പ്രമേയത്തില്‍ മാര്‍ച്ച് 4 ന് കോഴിക്കോട് വെച്ച് നടക്കുന്ന മുസ്ലിം ലീഗ് ബൂത്ത് സമിതി സംഗമം ക്രിയേറ്റീവ് കോണ്‍ക്ലേവ് 24 ന്റെ പോസ്റ്റര്‍ഡേയുടെ മേപ്പയ്യൂര്‍ പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു.

മേപ്പയ്യൂര്‍ പഞ്ചായത്തിലെ 108 നമ്പര്‍ ബൂത്തില്‍ മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ്  കമ്മന അബ്ദുറഹിമാന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജനറല്‍ സെക്രട്ടറി എം.എം അഷറഫ് അധ്യക്ഷത വഹിച്ചു.

ഇല്ലത്ത് അബ്ദുറഹിമാന്‍, കീപ്പോട്ട് അമ്മത്, മുജീബ് കോമത്ത്, ഐ.ടി അബ്ദുസലാം, ടി.കെ അബ്ദുറഹിമാന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/184957/creative-conclave-24-posterday-at-meppayoor)