---
title: "സ്വയം തൊഴില്‍ സംരംഭം വിഷന്‍ റെന്റല്‍ സര്‍വീസ് പ്രവര്‍ത്തനം ആരംഭിച്ചു "
english_title: "Self-employment venture Vision Rental Service started operations "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/184964/self-employment-venture-vision-rental-service-started-operations"
published_at: "2024-02-16T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cf058ecfc30_1_vision.jpg"
keywords: []
---

# സ്വയം തൊഴില്‍ സംരംഭം വിഷന്‍ റെന്റല്‍ സര്‍വീസ് പ്രവര്‍ത്തനം ആരംഭിച്ചു 

> **Lead Summary:** **ചക്കിട്ടപാറ:** പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച സ്വയം തൊഴില്‍ സംരംഭം വിഷന്‍ റെന്റല്‍ സര്‍വീസ് പ്രവര്‍ത്തനം ആരംഭിച്ചു.

## Article Content

**ചക്കിട്ടപാറ:** പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച സ്വയം തൊഴില്‍ സംരംഭം വിഷന്‍ റെന്റല്‍ സര്‍വീസ് പ്രവര്‍ത്തനം ആരംഭിച്ചു.

ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി പ്ലേറ്റ്, ഗ്ലാസ്സ് എന്നിവ വാടകയ്ക്ക് നല്‍കുന്നതാണ് പദ്ധതി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം വിനിഷ ദിനേശന്‍ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗം ഗിരിജ ശശി, ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ വിശ്വന്‍ കോറോത്ത്, വി നിധിഷ, പി.വി വിപിന്‍ദാസ് എന്നിവര്‍ സംസാരിച്ചു. ടി.ബി സീമ സ്വാഗതവും വിജില ഷാജി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/184964/self-employment-venture-vision-rental-service-started-operations)