---
title: "ഡൽഹി കർഷ സമരം; സ്വതന്ത്ര കർഷക സംഘം ഐക്യദാർഡ്യ സദസ്സ് സംഘടിപ്പിച്ചു"
english_title: "Delhi Farmers Strike; The Independent Farmers' Union organized a solidarity meeting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/184997/delhi-farmers-strike-the-independent-farmers-union-organized-a-solidarity-meeting"
published_at: "2024-02-16T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cf1a074d352_1_samaram.jpg"
keywords: []
---

# ഡൽഹി കർഷ സമരം; സ്വതന്ത്ര കർഷക സംഘം ഐക്യദാർഡ്യ സദസ്സ് സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര:** സ്വതന്ത്ര കര്‍ഷക സംഘം പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി ഐക്യദാര്‍ഡ്യ സദസ്സ് സംഘടിപ്പിച്ചു. മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര:** സ്വതന്ത്ര കര്‍ഷക സംഘം പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി ഐക്യദാര്‍ഡ്യ സദസ്സ് സംഘടിപ്പിച്ചു. മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു.

കര്‍ഷകരെ ദ്രോഹിക്കുന്നതില്‍ കേന്ദ്ര, കേരള സര്‍ക്കാരുകള്‍ക്ക് ഒരേ നിലപാടാണ് ഉള്ളതെന്ന് അദേഹം പറഞ്ഞു. പ്രസിഡണ്ട് മൊയ്തു വീര്‍ക്കണ്ടി അധ്യക്ഷത വഹിച്ചു.

ടി.കെ.എ ലത്തീഫ്, ഒ. മമ്മു, ടി.കെ ഇബ്രാഹിം, ഇ. ഷാഹി, ടി.പി മുഹമ്മദ്, കെ.പി റസാഖ്, പി.സി. മുഹമ്മദ് സിറാജ്, അബ്ദുല്‍കരീം കോച്ചേരി, സി.പി. കുഞ്ഞമ്മദ്, പി.കെ. റഹീം, കോമുമ്മല്‍ മുഹമ്മദലി, എന്‍. റസാഖ്, കെ.ടി. കുഞ്ഞമ്മത്, വി.പി.കെ. അബ്ദുളള, എം.ടി ഹമീദ്, സി. മൊയ്തു, പി.എം. ബീരാന്‍ കോയ, കെ.കെ. യൂസഫ്, സി. അബ്ദുറഹിമാന്‍ എന്നിവര്‍ സംസാരിച്ചു.

ജനറല്‍ സെക്രട്ടറി ടി.പി നാസര്‍ സ്വാഗതവും ട്രഷറര്‍ കുനീമ്മല്‍ മൊയ്തു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/184997/delhi-farmers-strike-the-independent-farmers-union-organized-a-solidarity-meeting)