---
title: "എരവട്ടൂര്‍ എഎംഎല്‍പി സ്‌കൂള്‍ വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനം"
english_title: "Eravattur AMLP School Anniversary Celebration and Farewell Session"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/185001/eravattur-amlp-school-anniversary-celebration-and-farewell-session"
published_at: "2024-02-16T13:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cf1d6a117e4_1_sheeja.jpg"
keywords: []
---

# എരവട്ടൂര്‍ എഎംഎല്‍പി സ്‌കൂള്‍ വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനം

> **Lead Summary:** ** എരവട്ടൂര്‍: **എരവട്ടൂര്‍ എഎംഎല്‍പി സ്‌കൂള്‍ 103-ാം വാര്‍ഷികാഘോഷവും, യാത്രയയപ്പ് സമ്മളനവും സംഘടിപ്പിച്ചു.

## Article Content

** എരവട്ടൂര്‍: **എരവട്ടൂര്‍ എഎംഎല്‍പി സ്‌കൂള്‍ 103-ാം വാര്‍ഷികാഘോഷവും, യാത്രയയപ്പ് സമ്മളനവും സംഘടിപ്പിച്ചു.

വാര്‍ഷികാഘോഷ ഉദ്ഘാടനവും ഈ വര്‍ഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപിക ഉഷയ്ക്കുള്ള ഉപഹാര സമര്‍പ്പണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിര്‍വ്വഹിച്ചു.

പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  വി.കെ പ്രമോദ് അധ്യക്ഷത വഹിച്ചു. പ്രതിഭകള്‍ക്കുള്ള പുരസ്‌കാര വിതരണവും നടത്തി.

പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീലജ പുതിയേടത്ത്, വാര്‍ഡ് അംഗം റസ്മിന തങ്കേകണ്ടി, പി.ടി.എ പ്രസിഡണ്ട് കെ.കെ റഫീഖ്, പേരാമ്പ്ര ബിപിസി നിത, വി.കെ കുഞ്ഞബ്ദുള്ള, എ.കെ കുഞ്ഞബ്ദുള്ള, ജി.കെ ബാബു രാജ്, അനിത, എ.കെ ലത്തീഫ്, കെ.എം മോഹനന്‍, എ.കെ അഭിലാഷ്, സി.പി ബാബു എന്നിവര്‍ സംസാരിച്ചു.

അധ്യാപിക ഉഷ മറുപടി പ്രസംഗം നടത്തി. കെ അരുണ്‍ കുമാര്‍ സ്വാഗതവും, കെ.പി സമീര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/185001/eravattur-amlp-school-anniversary-celebration-and-farewell-session)