---
title: "പേരാമ്പ്ര ബിആര്‍സി യുടെ നേതൃത്വത്തില്‍ സയന്‍സ് ഫെസ്റ്റ് സംഘടിപ്പിച്ചു "
english_title: "Science Fest was organized under the leadership of Perambra BRC"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/185030/science-fest-was-organized-under-the-leadership-of-perambra-brc"
published_at: "2024-02-16T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cf36a63bea2_1_brc.jpg"
keywords: []
---

# പേരാമ്പ്ര ബിആര്‍സി യുടെ നേതൃത്വത്തില്‍ സയന്‍സ് ഫെസ്റ്റ് സംഘടിപ്പിച്ചു 

> **Lead Summary:** ** പേരാമ്പ്ര : **സമഗ്ര ശിക്ഷ കേരള, കോഴിക്കോട്, പേരാമ്പ്ര ബിആര്‍സി യുടെ നേതൃത്വത്തില്‍ രാഷ്ട്രീയ ആവിഷ്‌കാര്‍ അഭിയാന്‍ പദ്ധതിയുടെ ഭാഗമായി സയന്‍സ് ഫെസ്റ്റ് സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര : **സമഗ്ര ശിക്ഷ കേരള, കോഴിക്കോട്, പേരാമ്പ്ര ബിആര്‍സി യുടെ നേതൃത്വത്തില്‍ രാഷ്ട്രീയ ആവിഷ്‌കാര്‍ അഭിയാന്‍ പദ്ധതിയുടെ ഭാഗമായി സയന്‍സ് ഫെസ്റ്റ് സംഘടിപ്പിച്ചു.

പേരാമ്പ്ര ബിആര്‍സി ഹാളില്‍ വച്ച് നടന്ന സയന്‍സ് ഫെസ്റ്റ് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു. കുട്ടികളില്‍ ശാസ്ത്രാവബോധവും ശാസ്ത്രീയ മനോഭാവവും വളര്‍ത്തുക എന്നതാണ് സയന്‍സ് ഫെസ്റ്റിന്റെ ലക്ഷ്യം.

പേരാമ്പ്ര ബിആര്‍സി പരിധിയിലെ 25 യുപി സ്‌കൂളില്‍ നിന്ന് മികച്ച പ്രൊജക്റ്റ് വതരണവും നടത്തി. യുപി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്രപഠനം അന്വേഷണാത്മകവും പ്രവര്‍ത്തനാധിഷ്ഠിതവും ആക്കുന്നതിനു സഹായിക്കുന്ന സയന്‍സ് ഫെസ്റ്റില്‍ ബ്ലോക്ക് പ്രൊജക്റ്റ് കോ -ഓര്‍ഡിനേറ്റര്‍ വി.പി നിത അധ്യക്ഷത വഹിച്ചു.

അഭിലാഷ് തിരുവോത്ത് (ജിവിഎച്ച്എസ്എസ് പയ്യോളി ), യു.കെ ഷജില്‍ (ജിജിഎച്ച്എസ് ബാലുശ്ശേരി ), എ.സി മൊയ്ദി (പിഇസി കണ്‍വീനര്‍, പേരാമ്പ്ര), പി.എം രഘുനാഥ് (സയന്‍സ് ക്ലബ് ) തുടങ്ങിയവര്‍ സംസാരിച്ചു.

ട്രെയിനര്‍ കെ ഷാജിമ സ്വാഗതവും ക്ലസ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍ എ.കെ.എം ഭവിത നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/185030/science-fest-was-organized-under-the-leadership-of-perambra-brc)