---
title: "പച്ചക്കറി വികസന പദ്ധതി ഉദ്ഘാടനം "
english_title: "Inauguration of vegetable development project at chakkittapara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/185052/inauguration-of-vegetable-development-project-at-chakkittapara"
published_at: "2024-02-16T17:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cf4a83c8ee0_1_pacha.jpg"
keywords: []
---

# പച്ചക്കറി വികസന പദ്ധതി ഉദ്ഘാടനം 

> **Lead Summary:** **ചക്കിട്ടപാറ**: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 16 ലക്ഷം രൂപ ചിലവഴിച്ച് പഞ്ചായത്തിലെ 880 കുടുംബങ്ങള്‍ക്കായ് 10 എച്ച്.ഡി.പി ചട്ടിയും, അനുബന്ധ മിശ്രിതവും, 5 ഹൈബ്രിഡ് പച്ചക്കറി തൈകളും വിതരണം ചെയ്തു.

## Article Content

**ചക്കിട്ടപാറ**: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 16 ലക്ഷം രൂപ ചിലവഴിച്ച് പഞ്ചായത്തിലെ 880 കുടുംബങ്ങള്‍ക്കായ് 10 എച്ച്.ഡി.പി ചട്ടിയും, അനുബന്ധ മിശ്രിതവും, 5 ഹൈബ്രിഡ് പച്ചക്കറി തൈകളും വിതരണം ചെയ്തു.

വിതരണോദ്ഘാടനം ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  കെ സുനില്‍ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  ചിപ്പി മനോജ് അധ്യക്ഷത വഹിച്ചു.

കൃഷി ഓഫീസര്‍ ജിജോ ജോസഫ്, അസൂത്രണ സമിതി ഉപാധ്യക്ഷന്‍ പി.സി സുരാജന്‍, കൃഷി അസിസ്റ്റന്റ് കെ ഗിരീഷ്, ഷീജ ഷെല്ലി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/185052/inauguration-of-vegetable-development-project-at-chakkittapara)