---
title: "പേരാമ്പ്രയിലെ ചാനല്‍ റിപ്പോര്‍ട്ടര്‍ സി.കെ. ബാലകൃഷ്ണന്റെ വീട്ടുപറമ്പിലെത്തിയ കൃഷ്ണ ശലഭം "
english_title: "Channel reporter C.K. Krishna butterfly on the roof of Balakrishnan's house perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18507/channel-reporter-ck-krishna-butterfly-on-the-roof-of-balakrishnans-house-perambra"
published_at: "2021-12-31T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ce9bc528b8c_0000 WATERMARK.jpg"
keywords: []
---

# പേരാമ്പ്രയിലെ ചാനല്‍ റിപ്പോര്‍ട്ടര്‍ സി.കെ. ബാലകൃഷ്ണന്റെ വീട്ടുപറമ്പിലെത്തിയ കൃഷ്ണ ശലഭം 

> **Lead Summary:** ** കോഴിക്കോട്:** പേരാമ്പ്രയിലെ ചാനല്‍ റിപ്പോര്‍ട്ടര്‍ സി.കെ. ബാലകൃഷ്ണന്റെ വീട്ടുപറമ്പിലെത്തിയ കൃഷ്ണ ശലഭം' 20 സെന്റിമീറററോളം വലുപ്പം വരും. ഇന്ത്യയില്‍ കണ്ടുവരുന്ന മൂന്നാമത്തെ വലിയ പൂമ്പാറ്റയാണ് കൃഷ്ണ ശലഭം.

## Article Content

** കോഴിക്കോട്:** പേരാമ്പ്രയിലെ ചാനല്‍ റിപ്പോര്‍ട്ടര്‍ സി.കെ. ബാലകൃഷ്ണന്റെ വീട്ടുപറമ്പിലെത്തിയ കൃഷ്ണ ശലഭം' 20 സെന്റിമീറററോളം വലുപ്പം വരും. ഇന്ത്യയില്‍ കണ്ടുവരുന്ന മൂന്നാമത്തെ വലിയ പൂമ്പാറ്റയാണ് കൃഷ്ണ ശലഭം.

ഇരുണ്ട നിറമുള്ള മുന്‍ചിറകില്‍ ഇളം നീല അടയാളങ്ങള്‍ കാണാം. ഇളം നീല നിറമുള്ള പിന്‍ചിറകുകളില്‍ കറുത്ത പുള്ളികളും ഉണ്ട്. ചിറക് അടച്ചാല്‍ അതിന്റെ ആരംഭഭാഗത്ത് ചുവന്ന പൊട്ടും ഉണ്ടാവും. ഇരുണ്ട നീലനിറമായതുകൊണ്ടാണ് ഇവയ്ക്ക് കൃഷ്ണ ശലഭം എന്ന് പേര് വരാന്‍ കാരണം.

പെണ്‍ശലഭങ്ങള്‍ക്കാണ് വലിപ്പക്കൂടുതല്‍ ഉള്ളത്. ആണ്‍ പൂമ്പാറ്റകള്‍ വെയിലില്‍ പറന്ന് നടക്കാറുണ്ട്. എന്നാല്‍ പെണ്‍പൂമ്പാറ്റകള്‍ക്ക് തണലില്‍ കഴിയാനാണ് ഇഷ്ടപ്പെടുന്നത്.

ഈര്‍പ്പം നിറഞ്ഞ അന്തരീക്ഷം ആണ് ഇവയ്ക്കു പ്രിയം. മിക്ക പുഴക്കരയിലെ മണലിലും ഇവയെ കണ്ടെത്താം. ഗ്രാമങ്ങളിലും കാട്ടുപാതയിലുമൊക്കെ ഇവയെ കാണാവുന്നതാണ്. വളരെ വേഗത്തില്‍ സഞ്ചരിക്കുന്നവയാണിവ.

നാരകം, കാട്ടുനാരകം, ബബ്ലൂസ് നാരകം എന്നിവയിലാണ് ഈ ശലഭങ്ങള്‍ മുട്ടയിടുന്നത്. കേരളത്തില്‍ കണ്ടുവരാറുള്ള രണ്ടാമത് ശലഭമാണെന്നും മഹാരാഷ്ട്ര സംസ്ഥാന ശലഭമാണെന്നും പക്ഷി, ശലഭ നിരീക്ഷകന്‍ ഡോ:അബ്ദുള്ള പാലേരി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18507/channel-reporter-ck-krishna-butterfly-on-the-roof-of-balakrishnans-house-perambra)