---
title: "കാരയാട് കുഞ്ഞികൃഷ്ണന്‍ സ്മാരക മന്ദിരം ഉദ്ഘാടനം ഞായറാഴ്ച"
english_title: "Karayad Kunhikrishnan Memorial Building To Be Inaugurated On Sunday"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/185090/karayad-kunhikrishnan-memorial-building-to-be-inaugurated-on-sunday"
published_at: "2024-02-16T20:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cf71b373756_aaaaaaaaaaaaa.png"
keywords: []
---

# കാരയാട് കുഞ്ഞികൃഷ്ണന്‍ സ്മാരക മന്ദിരം ഉദ്ഘാടനം ഞായറാഴ്ച

> **Lead Summary:** **പേരാമ്പ്ര :** കാരയാട് കുഞ്ഞികൃഷ്ണന്‍ സ്മാരക മന്ദിരം ഉദ്ഘാടനം ഞായറാഴ്ച നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര :** കാരയാട് കുഞ്ഞികൃഷ്ണന്‍ സ്മാരക മന്ദിരം ഉദ്ഘാടനം ഞായറാഴ്ച നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവും, ട്രേഡ് യൂനിയന്‍ നേതാവും , സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന കാരയാട് കുഞ്ഞികൃഷ്ണന്റെ സ്മാരക മന്ദിരമായി നിര്‍മ്മിച്ച സിപിഐ അരിക്കുളം ലോക്കല്‍ കമ്മിറ്റി ഓഫീസ് ഞായറാഴ്ച വൈകീട്ട് 4 മണിക്ക് കുരുടിമുക്കില്‍ സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വംഉല്‍ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

സ്മാരക മന്ദിരത്തില്‍ അഗതി കളെയും , പാവപ്പെട്ടവരെയും സഹായിക്കാനായി ചരിറ്റബിള്‍ സെന്റര്‍ കൂടി പ്രവര്‍ത്തനമാരംഭിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. ചടങ്ങില്‍ സത്യന്‍ മൊകേരി, ടി.വി. ബാലന്‍, ഇ.കെ. വിജയന്‍ എം.എല്‍.എ., കെ.കെ. ബാലന്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുക്കുമെന്നും സി പി ഐ അരിക്കുളം ലോക്കല്‍ സെക്രട്ടരിയും, സംഘാടക സമിതി ചെയര്‍മാനുമായ ഇ.രാജന്‍ , കണ്‍വീനര്‍ കെ.കെ വേണുഗോപാല്‍, ധനേഷ് കാരയാട് എന്നിവര്‍അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/185090/karayad-kunhikrishnan-memorial-building-to-be-inaugurated-on-sunday)