---
title: "കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ ധര്‍ണ നടത്തി "
english_title: "Congress legislators stage dharna "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/185101/congress-legislators-stage-dharna"
published_at: "2024-02-16T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cf76afe079a_dharnna.jpg"
keywords: []
---

# കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ ധര്‍ണ നടത്തി 

> **Lead Summary:** **പേരാമ്പ്ര: **പദ്ധതി വിഹിതത്തിന്റെ മൂന്നാം ഗഡു അനുവദിക്കാത്തതിലും ക്ഷേമ പെന്‍ഷന്‍ വിതരണം മുടങ്ങിയതിലും പ്രതിഷേധിച്ച് പേരാമ്പ്ര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗ്രാമ പഞ്ചായത്ത് ഓഫിസിനു മുന്നില്‍ ജനപ്രതിനിധികള്‍ ധര്‍ണ നടത്തി.

## Article Content

**പേരാമ്പ്ര: **പദ്ധതി വിഹിതത്തിന്റെ മൂന്നാം ഗഡു അനുവദിക്കാത്തതിലും ക്ഷേമ പെന്‍ഷന്‍ വിതരണം മുടങ്ങിയതിലും പ്രതിഷേധിച്ച് പേരാമ്പ്ര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗ്രാമ പഞ്ചായത്ത് ഓഫിസിനു മുന്നില്‍ ജനപ്രതിനിധികള്‍ ധര്‍ണ നടത്തി.

മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ആലീസ് മാത്യൂ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് പി.എസ് സുനില്‍കുമാര്‍ അധ്യക്ഷനായി. പി.കെ രാഗേഷ്, കെ.സി രവീന്ദ്രന്‍, സല്‍മ നന്‍മനക്കണ്ടി, അര്‍ജുന്‍ കറ്റയാട്ട്, ബാബു തത്തക്കാടന്‍, ഇ.പി മുഹമ്മദ്, വി.പി സുരേഷ്, രമേശന്‍ മഠത്തില്‍, ടി.എം വിജയന്‍, ശ്രീധരന്‍ നറക്കമ്മല്‍, ശോഭന നരിച്ചാടക്കല്‍, എസ്. അഭിമന്യു, ചന്ദ്രന്‍ പടിഞ്ഞാറക്കര, ഷൈജു എരവട്ടൂര്‍, വി.പി ഹംസ, ഇ.എം രാജന്‍, സത്യന്‍ പാണ്ടിക്കോട്, ഇ. ദിവാകരന്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/185101/congress-legislators-stage-dharna)