---
title: "നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ബഡ്ഡിംഗ്    റൈറ്റേഴ്‌സ് വായന കൂട്ടം പദ്ധതി തുടങ്ങി"
english_title: "Budding at Nochad Higher Secondary School    Writers' reading group launches project"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/185108/budding-at-nochad-higher-secondary-school-writers-reading-group-launches-project"
published_at: "2024-02-16T20:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cf7965b0b9a_school.png"
keywords: []
---

# നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ബഡ്ഡിംഗ്    റൈറ്റേഴ്‌സ് വായന കൂട്ടം പദ്ധതി തുടങ്ങി

> **Lead Summary:** **നൊച്ചാട് : ** കുട്ടികളില്‍ വായന ശീലം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി എസ്.എസ്.കെ. നടപ്പാക്കുന്ന ബഡഡിംഗ് റൈറ്റേഴ്‌സ്, വായന കൂട്ടം പദ്ധതി നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടങ്ങി.

## Article Content

**നൊച്ചാട് : ** കുട്ടികളില്‍ വായന ശീലം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി എസ്.എസ്.കെ. നടപ്പാക്കുന്ന ബഡഡിംഗ് റൈറ്റേഴ്‌സ്, വായന കൂട്ടം പദ്ധതി നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടങ്ങി.

ഫിബ്രവരി മുതല്‍ അടുത്ത അധ്യായന വര്‍ഷം ജൂലായ് വരെ നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് സ്‌കൂളുകളില്‍ നടപ്പാക്കുന്നത്. കുട്ടികളുടെ രചനകള്‍ ഉള്‍പ്പെടുത്തി പുസ്തക പ്രകാശനം, അഭിമുഖം, അക്ഷരയാത്ര, പുസ്തകപരിചയം, അമ്മ വായന , സാഹിത്യ സല്ലാപം തുടങ്ങിയ പരിപാടികളാണ് സ്‌കൂളുകളില്‍ സംഘടിപ്പിക്കേണ്ടത്.

ഭാഷപഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായിഒന്‍പതാം തരം വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ കഥാസമാഹാരമാണ് നൊച്ചാട് സ്‌കൂളില്‍ പ്രകാശനം ചെയ്തത്. ഹെഡ്മിസ്ട്രസ് എം. ബിന്ദു ഉദ്ഘാടനം ചെയ്തു. ശിവാനി എസ്.ബി. അധ്യക്ഷത വഹിച്ചു.

സ്റ്റാഫ് സെക്രട്ടറി എ.പി.അസീസ്, വായന കൂട്ടംകോഡിനേറ്റര്‍ വി.എം. അഷറഫ്, കെ.എം. നസീര്‍ ,എസ്. നിരഞ്ജന കെ.അഫ്‌ന ഷെറിന്‍, കെ.ഹിരണ്‍ എന്നിവര്‍സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/185108/budding-at-nochad-higher-secondary-school-writers-reading-group-launches-project)