---
title: "കുട്ടികളെ മോട്ടിവേറ്റ് ചെയ്യാന്‍ എസ്പിസിയിലെ കുട്ടി 'മോട്ടിവേറ്റര്‍' "
english_title: "Child 'Motivator' at SPC to Motivate Children"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/185238/child-motivator-at-spc-to-motivate-children"
published_at: "2024-02-17T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d054f0e036f_1_aii.jpg"
keywords: []
---

# കുട്ടികളെ മോട്ടിവേറ്റ് ചെയ്യാന്‍ എസ്പിസിയിലെ കുട്ടി 'മോട്ടിവേറ്റര്‍' 

> **Lead Summary:** പേരാമ്പ്ര: സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റിന്റെ സംസ്ഥാന ക്യാമ്പില്‍ കുട്ടികള്‍ക്ക് നല്‍കിയ അവസരം പൂര്‍ണമായി ഉപയോഗപ്പെടുത്തി സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റിന്റെ സേവന പ്രവര്‍ത്തനം നൂറ് ശതമാനം അന്വര്‍ത്ഥമാക്കുകയായിരുന്നു മുഹമ്മദ് ബാസിലിലൂടെ'.

## Article Content

പേരാമ്പ്ര: സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റിന്റെ സംസ്ഥാന ക്യാമ്പില്‍ കുട്ടികള്‍ക്ക് നല്‍കിയ അവസരം പൂര്‍ണമായി ഉപയോഗപ്പെടുത്തി സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റിന്റെ സേവന പ്രവര്‍ത്തനം നൂറ് ശതമാനം അന്വര്‍ത്ഥമാക്കുകയായിരുന്നു മുഹമ്മദ് ബാസിലിലൂടെ'.

പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന എസ്.പി.സി ക്യാമ്പില്‍ കുട്ടികള്‍ക്ക് മികച്ച ട്രയിനിംഗ് ആണ് നല്‍കുന്നത്. ജില്ലയില്‍ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സീനിയര്‍ കേഡറ്റാണ് മുഹമ്മദ് ബാസില്‍.

ട്രയിനിംഗ് സമയത്ത് കുട്ടികള്‍ക്ക് നല്‍കിയ ടാസ്‌ക്കില്‍ മികച്ച മോട്ടിവേഷന്‍ സ്പീച്ചാണ് ബാസില്‍ നടത്തിയത്. കുട്ടികളുടെയും പൊലീസ് ഓഫീസര്‍മാരുടെയും പ്രശംസ പിടിച്ചു പറ്റിയ വീഡിയോ സമൂഹ മാധ്യമത്തില്‍ വൈറലായി മാറിയിരിക്കുന്നു.

സ്‌കൂളിലെ ഏത് പ്രവര്‍ത്തനത്തിലും സജീവമായി ഇടപെടുകയും ആത്മാര്‍ത്ഥമായി സേവനം ചെയ്യുന്ന മിടുക്കനായ മാതൃകാ വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് ബാസില്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/185238/child-motivator-at-spc-to-motivate-children)