---
title: "അവശ്യ സാധനങ്ങളുടെ തീ വില; പ്രതിഷേധവുമായി മുസ്ലിം യൂത്ത് ലീഗ് "
english_title: "Prices of essential commodities; Muslim Youth League with protest"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/185303/prices-of-essential-commodities-muslim-youth-league-with-protest"
published_at: "2024-02-17T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d07f7cc4563_1_ap.jpg"
keywords: []
---

# അവശ്യ സാധനങ്ങളുടെ തീ വില; പ്രതിഷേധവുമായി മുസ്ലിം യൂത്ത് ലീഗ് 

> **Lead Summary:** **പാലേരി **: സപ്ലൈകോയിലെ അവശ്യ സാധനങ്ങളുടെ വില വര്‍ധിപ്പിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് ചങ്ങരോത്ത് പഞ്ചായത്ത് കമ്മിറ്റി പാലേരി സപ്ലൈക്കോ മാവേലി സ്റ്റോറിന് മുന്നില്‍ പ്രതിഷേധ സംഗമം നടത്തി.

## Article Content

**പാലേരി **: സപ്ലൈകോയിലെ അവശ്യ സാധനങ്ങളുടെ വില വര്‍ധിപ്പിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് ചങ്ങരോത്ത് പഞ്ചായത്ത് കമ്മിറ്റി പാലേരി സപ്ലൈക്കോ മാവേലി സ്റ്റോറിന് മുന്നില്‍ പ്രതിഷേധ സംഗമം നടത്തി.

പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ആനേരി നസീര്‍ ഉദ്ഘടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ്  റഷീദ് കരിങ്കണ്ണിയില്‍ അധ്യക്ഷത വഹിച്ചു.

സിദീഖ് തൊണ്ടിയില്‍, യുപി ദില്‍ഷാദ്, കെകെസി സമീര്‍, ഹാരിസ് ഇടിവെട്ടി, സുബൈര്‍ പുറവൂര്‍, സി.കെ മുസ്തറഫ്, ഫൈസല്‍ കടിയങ്ങാട്, കെ.കെ സിയാദ്, സുബൈര്‍ ഇടിവെട്ടി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/185303/prices-of-essential-commodities-muslim-youth-league-with-protest)