---
title: "വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്ത് നശിപ്പിച്ചു "
english_title: "Wash and air conditioners were recovered and destroyed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/185308/wash-and-air-conditioners-were-recovered-and-destroyed"
published_at: "2024-02-17T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d0831d4efdf_1_vatt.jpg"
keywords: []
---

# വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്ത് നശിപ്പിച്ചു 

> **Lead Summary:** **പെരുവണ്ണാമൂഴി: **100 ലിറ്റര്‍ വാഷും നാടന്‍ ചാരായവും വാറ്റുപകരണങ്ങളും കണ്ടെടുത്ത് നശിപ്പിച്ച് പൊലീസ്.

## Article Content

**പെരുവണ്ണാമൂഴി: **100 ലിറ്റര്‍ വാഷും നാടന്‍ ചാരായവും വാറ്റുപകരണങ്ങളും കണ്ടെടുത്ത് നശിപ്പിച്ച് പൊലീസ്.

പേരാമ്പ്ര ഡിവൈഎസ്പി കെ.എം ബിജുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്‌ഐ ജിതിന്‍ വാസിന്റെ നേതൃത്വത്തില്‍ പെരുവണ്ണാമൂഴി പൊലീസും പേരാമ്പ്ര ഡിവൈഎസ്പിയുടെ പ്രത്യേക സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ റെയ്ഡിലാണ് വാഷും, വാറ്റുപകരണങ്ങളും ചാരായവും കണ്ടെത്തിയത്.

പെരുവണ്ണാമൂഴി നരിമഞ്ച കോളനിയിലെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നും വാഷും, വാറ്റുപകരണങ്ങളും, കോളനി റോഡിന്റെ സൈഡിലായി ഒളിപ്പിച്ച നിലയില്‍ 6 ലിറ്റര്‍ ചാരായവും കണ്ടെത്തി നശിപ്പിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/185308/wash-and-air-conditioners-were-recovered-and-destroyed)