---
title: "പട്ടികജാതി വായോജന കുടുംബങ്ങള്‍ക്ക് കട്ടില്‍ വിതരണം "
english_title: "Cot distribution to Scheduled Caste elderly families at chakkittapara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/185322/cot-distribution-to-scheduled-caste-elderly-families-at-chakkittapara"
published_at: "2024-02-17T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d08bd12d14f_1_hen.jpg"
keywords: []
---

# പട്ടികജാതി വായോജന കുടുംബങ്ങള്‍ക്ക് കട്ടില്‍ വിതരണം 

> **Lead Summary:** **ചക്കിട്ടപാറ: **ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5 ലക്ഷം രൂപ ചിലവഴിച്ച് 150 പട്ടികജാതി വായോജന കുടുംബങ്ങള്‍ക്ക് കട്ടില്‍ വിതരണം നടത്തി.

## Article Content

**ചക്കിട്ടപാറ: **ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5 ലക്ഷം രൂപ ചിലവഴിച്ച് 150 പട്ടികജാതി വായോജന കുടുംബങ്ങള്‍ക്ക് കട്ടില്‍ വിതരണം നടത്തി.

വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ നിര്‍വ്വഹിച്ചു. ചിപ്പി മനോജ് അധ്യക്ഷത വഹിച്ചു.

ഇ.എം ശ്രീജിത്ത്, സി.കെ ശശി, ബിന്ദു വത്സന്‍, വിനീത മനോജ്, വിനിഷ ദിനേശന്‍, ബിന്ദു സജി, എം.എം പ്രദീപന്‍, കെ.എ ജോസ്‌കുട്ടി, അസിസ്റ്റന്റ് സെക്രട്ടറി ടി.പി സീന എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/185322/cot-distribution-to-scheduled-caste-elderly-families-at-chakkittapara)