---
title: "ഗണിതപഠന ശില്പശാല ഉദ്ഘാടനം "
english_title: "Inauguration of Mathematics workshop at paleri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/185328/inauguration-of-mathematics-workshop-at-paleri"
published_at: "2024-02-17T16:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d0939a62bc8_1_maths.jpg"
keywords: []
---

# ഗണിതപഠന ശില്പശാല ഉദ്ഘാടനം 

> **Lead Summary:** **പേരാമ്പ്ര : **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്, ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് ലിറ്ററസി മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 9-ാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗണിതപഠന ശില്പശാല സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര : **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്, ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് ലിറ്ററസി മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 9-ാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗണിതപഠന ശില്പശാല സംഘടിപ്പിച്ചു.

മൂന്ന് ദിവസത്തെ ഗണിതപഠന ശില്പശാല പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി. ബാബു ഉദ്ഘാടനം ചെയ്തു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് അംഗം കെ.വി. അശോകന്‍ അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ പ്രധാനധ്യാപകന്‍ വി.അനില്‍, പ്രിന്‍സിപ്പാള്‍ ഇന്‍-ചാര്‍ജ്ജ് കെ. ദാമോദരന്‍, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍, സി. ഗോവിന്ദന്‍, റിസോഴ്‌സ് പേഴ്‌സണ്‍മാരായ ഷഫാഫ് കോളിക്കല്‍, എന്‍.പി. അഭിജിത്ത്, സി.കെ. ധന്യ, എ. അഞ്ജന എന്നിവര്‍ ശില്പശാലയ്ക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/185328/inauguration-of-mathematics-workshop-at-paleri)